Header 1 vadesheri (working)

ചൂണ്ടലിൽ ഹോട്ടൽ ഉടമക്ക് നേരെ ആക്രമണം , വധശ്രമ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണം .

Above Post Pazhidam (working)

ഗുരുവായൂർ : ചൂണ്ടൽ സെന്റെറിൽ ഹോട്ടൽ ഉടമയെയും , ഭാര്യയെയും ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച ഗുണ്ടാ സംഘങ്ങളെ വധ ശ്രമ കുറ്റം ചുമത്തി പോലീസ് ഉടൻ അറസ്റ്റ് ചെയ്യണമെന്ന് കെ.എച്ച്.ആർ. എ സംസ്ഥാന വർക്കിങ് പ്രസിഡണ്ട് സി.ബിജു ലാൽ ആവശ്യപ്പെട്ടു.

First Paragraph Rugmini Regency (working)

സ്വയം ജീവിതമാർഗ്ഗം കണ്ടെത്ത പ്രതിസന്ധികൾക്കിടയിലും പിടിച്ച് നിൽക്കുന്ന ഹോട്ടൽ വ്യാപാര മേഖലയിൽ പ്രവർത്തിക്കുന്നവരെ ഭീഷണിപ്പെടുത്തുകയും, ആക്രമിക്കുകയും ചെയ്യുന്ന സാഹചര്യം പോലീസ് നടപടികൾ ശക്തമാക്കി കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും, ഹോട്ടലുടമക്കു സ്ഥാപനം നടത്തുന്നതിന്ന് വേണ്ട സംരക്ഷണവും, പിന്തുണയും കുന്നംകുളം താലൂക്കാശുപത്രിയിൽ ഹോട്ടലുടമയെ സന്ദർശിച്ച് കൊണ്ട് കെ.എച്ച്.ആർ.എ നേതാക്കളായ സി.ബിജുലാൽ , സുന്ദരൻ നായർ,ടി.എ ഉസ്മാൻപി കെ ഫിയാസ് എന്നിവർ ഉറപ്പ് നൽകി

Second Paragraph  Amabdi Hadicrafts (working)

. ചൂണ്ടലിൽ കറി ആൻഡ് കോ ഹോട്ടൽ നടത്തുന്ന തിരുവനന്തപുരം സ്വദേശി സുധി, ഭാര്യ ദിവ്യ എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇരുമ്പ് പൈപ്പ് കൊണ്ട് തലക്കേറ്റ അടിയിൽ ഗുരുതരമായി പരിക്കേറ്റ സുധിയെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുധിയുടെ തലയിൽ ആഴത്തിൽ പരിക്കേറ്റതിനെത്തുടർന്ന് എട്ടോളം തുന്നലുകളുണ്ട്.കഴിഞ്ഞ ദിവസം വൈകിട്ട് 3. മണിയോടെയായിരുന്നു സംഭവം.

പുതുശ്ശേരി സ്വദേശിയായ യുവാവ് ദമ്പതികളുടെ ഹോട്ടലിലെത്തി ബിരിയാണി ആവശ്യപ്പെട്ടിരുന്നു. ബിരിയാണിക്ക് കോഴിമുട്ടയും പപ്പടവും വേണമെന്നാവശ്യപ്പെട്ടതോടെ ദിവ്യ ഇത് നൽകി. പിന്നീട് കൈ കഴുകുന്ന സ്ഥലം വൃത്തിയില്ലെന്ന് ആരോപിച്ചുകൊണ്ട് യുവതിയുമായി കയർക്കുകയും പിന്നീട് മുഖത്തടിക്കുകയും ചെയ്തതായാണ് പരാതി. സംഭവം സുധി ചോദ്യം ചെയ്തതോടെ ആക്രമി ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പുറകെ ഓടിയ സുധിയെ അടിച്ചു വീഴ്ത്തി. സമീപത്ത് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലത്ത് നിന്നും ഇരുമ്പ് പൈപ്പ് എടുത്ത് തലക്കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.