Post Header (woking) vadesheri

വധ ശ്രമക്കേസിൽ രണ്ടു പേരെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു

Above Post Pazhidam (working)

ചാവക്കാട് : നഗരത്തിലെ ബാറിൽ നിന്നും മദ്യപിച്ച് പുറത്തിറങ്ങിയയാളെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. കുട്ടനെല്ലൂരിൽ താമസിക്കുന്ന വാടാനപ്പള്ളി ബീച്ച് മങ്ങന്തറ വീട്ടിൽ സുമേഷ് (36), എളവള്ളി സൗത്ത് ഒളാട്ട് വീട്ടിൽ ശിവദാസൻ (50) എന്നിവരെയാണ് ചാവക്കാട് ഇൻസ്പെക്ടർ കെ.എസ് സെൽവരാജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

Ambiswami restaurant

Second Paragraph  Rugmini (working)

തിങ്കളാഴ്ച ഉച്ചക്ക് 1.20 ഓടെ പുന്ന വലിയകത്ത് വീട്ടിൽ മൻസൂർ റഷീദിനെയാണ് സംഘം കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. . എസ്.ഐ കെ ഉമേഷ്, എ.എസ്.ഐമാരായ ബാബു, ശ്രീരാജ്, സജിത്ത്, വനിതാ സി.പി.ഒ എം ഗീത, സി.പി.ഒ മാരായ വിപിൻ എന്നിവരും പ്രതികളെ അറസ്റ്റു ചെയ്ത സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാ ക്കിയ പ്രതികളെ റിമാന്റ് ചെയ്തു