Above Pot

വി നാരായണൻ ഐ എസ് ആർ ഒ യുടെ പുതിയ ചെയർമാൻ

ന്യൂഡൽഹി: ഐ.എസ്.ആര്‍.ഒയുടെ പുതിയ ചെയർമാനായി വി. നാരായണനെ നിയമിച്ചു. കേന്ദ്ര കാബിനറ്റ് നിയമനകാര്യ സമിതിയാണ് തീരുമാനമെടുത്തത്. ഐ.എസ്.ആർ.ഒയുടെ തിരുവനന്തപുരം വലിയമല ആസ്ഥാനമായി പ്രവർത്തിക്കുന്ന എല്‍.പി.എസ്.സി ഡയറക്ടറായ അദ്ദേഹം കന്യാകുമാരി സ്വദേശിയാണ്. ജനുവരി 14 മുതൽ രണ്ടുവർഷത്തേക്കാണ് നിയമനം.

First Paragraph  728-90

നിര്‍ണായക ഉത്തരവാദിത്തമാണിതെന്നും തന്നെ ദൗത്യം ഏൽപ്പിച്ച പ്രധാനമന്ത്രിയോടും കേന്ദ്രസര്‍ക്കാറിനോടും നന്ദിയുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. നിലവിലെ ചെയർമാൻ എസ്. സോമനാഥിൽനിന്നാണ് അദ്ദേഹം പദവി ഏറ്റെടുക്കുക. റോക്കറ്റ്, സ്​പേസ് ക്രാഫ്റ്റ് ​പ്രൊപൽഷൻ മേഖലയിൽ നാലുദശകത്തോളം അനുഭവ പരിജ്ഞാനമുള്ള പ്രമുഖ ശാസ്ത്രജ്ഞനാണ് നാരായണൻ.

Second Paragraph (saravana bhavan