Post Header (woking) vadesheri

ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗം വി.ജി. രവീന്ദ്രന്റെ സത്യപ്രതിജ്ഞ 6ന്

Above Post Pazhidam (working)

ഗുരുവായൂർ : ദേവസ്വം ഭരണസമിതി അംഗമായി സർക്കാർ നാമനിർദ്ദേശം ചെയ്ത .വി.ജി രവീന്ദ്രന്റെ സത്യപ്രതിജ്ഞാ ചടങ്ങ് 2023 ജനുവരി 6 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ക്ഷേത്രം തെക്കേനട ശ്രീ ഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ വെച്ച് നടക്കും. . ഗുരുവായൂർ ദേവസ്വം കമ്മീഷണർ .ബിജു പ്രഭാകറിന്റെ സാന്നിധ്യത്തിലാണ് ചടങ്ങ്. പുതിയ ഭരണസമിതി അംഗത്തിന് ദേവസ്വം കമ്മീഷണർ സത്യവാചകം ചൊല്ലിക്കൊടുക്കും

Ambiswami restaurant

സർക്കാർ വിജ്ഞാപനം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ വായിക്കും. ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ദേവസ്വം ഭരണസമിതി അംഗങ്ങൾ ജനപ്രതിധി കൾ തുടങ്ങിയവർ പങ്കെടുക്കും .എൻ സി പി പ്രതിനിധിയായായിരുന്ന അഡ്വ കെ വി മോഹന കൃഷ്ണന്റെ കാലാവധി പൂർത്തിയായ ഒഴിവിലേക്കാണ് എൻ സി പി സംസഥാന സെക്രട്ടറിയായ വി ജി രവീന്ദ്രനെ (എറണാകുളം ) സർക്കാർ നാമ നിർദേശം ചെയ്തത് .രണ്ടു വർഷ കാലാവധിയിൽവരുന്ന ഇദ്ദേഹം അടുത്ത ഭരണ സമിതിയിലും അംഗമായി തുടരും

Second Paragraph  Rugmini (working)