Above Pot

ഗുരുവായൂരിൽ പിള്ളേർ താലപ്പൊലി വ്യാഴാഴ്ച്ച , ക്ഷേത്ര നട 11.30 ന് അടക്കും

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ ഇടത്തരികത്ത് ഭഗവതിയുടെ താലപ്പൊലി ( പിള്ളേർ താലപ്പൊലി ) വ്യഴാഴ്ച ആഘോഷിക്കുമെന്ന് താലപ്പൊലി സംഘം ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു .
ക്ഷേത്രത്തിൽ രാവിലെ വാകച്ചാർത്തിന് ശേഷം ദീപാലങ്കാരവും പുഷ്പാലങ്കാരവും നടക്കും .രാവിലെ 9 ന് ഗുരുവായൂർ മുരളിയുടെ നാദസ്വര കച്ചേരി 10 ന് പഞ്ച മദ്ദള കേളിഎന്നിവ ഉണ്ടാകും ,

Astrologer

ഉച്ചക്കും രാത്രിയും ചോറ്റാനിക്കര വിജയൻ, ചെർപുളശ്ശരി ശിവൻ ,പാഞ്ഞാൾ വേലുക്കുട്ടി മച്ചാട് മണികണ്ഠൻ തിച്ചൂർ മോഹനൻ എന്നിവർ നയിക്കുന്ന പഞ്ചവാദ്യത്തോടെയുള്ള എഴുന്നള്ളിപ്പ് നടക്കും ഉച്ചക്ക് പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിൽ മേളത്തോടെ പുറത്തേക്ക് എഴുന്നെള്ളുന്ന ഭഗവതിയെ ഭക്തർ നിറ പറ വെച്ച് ഭക്തർ സ്വീകരിക്കും വൈകീട്ട് 4.20-ന് നിറമാല, 6-ന് ദീപാലങ്കാരം, 6.30-ന് നാദസ്വരം, കേളി, തായമ്പക എന്നിവയും ഉണ്ടായിരിയ്ക്കും.

താലപ്പൊലി മഹോത്സവത്തോടനുബന്ധിച്ച് മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ രാവിലെ 7-ന് ഗുരുവായൂര്‍ ശശി മാരാരുടെ ഇടയ്ക്കാ നാദത്തില്‍, വടക്കേപ്പാട്ട് പ്രദീപ് വാര്യ രുടെ അഷ്ടപദി. 8-ന് പുന്ന അയ്യപ്പ സുബ്രമണ്യ ക്ഷേത്രം ധർമ ശാസ്ത യുവ സമിതി യുടെ ഭക്തി ഗാനമേള , 9-മുതൽ നൃത്ത നൃത്യങ്ങൾ , ചാവക്കാട് താലൂക്ക് എന്‍.എസ്.എസ് വനിത വിഭാഗം , മൂക്കുതല കൈകൊട്ടികളി സംഘം ,മായാ അന്തർജനം ,ബാലചന്ദ്രിക എന്നീ സംഘങ്ങൾ അവതരിപ്പിക്കുന്ന തിരുവാതിരകളി കളി. വൈകീട്ട് 6.ന് ഭാരത നാട്യാ വിഷ്കാരം , 7 ന് ഗുജറാത്തി ഫോക് ഡാൻസ് , 8 ഒഡീസി ഡാൻസ് എന്നിവ എ അരങ്ങേറും .

വാർത്ത സമ്മേളനത്തിൽ പ്രസിഡന്റ് എൻ പ്രഭാകരൻ നായർ , സെക്രട്ടറി ഇ കൃഷ്ണാനന്ദ് , ഭാരവാഹികളായ കെ വിദ്യാസാഗർ ,ജി ജി കൃഷ്ണൻ ചേലനാട് മോഹൻദാസ് സുരേഷ് കൊടക്കാട്ടിൽ , ശിവ ദാസ് തുടങ്ങിയവർ പങ്കടുത്തു

ഇടത്തരികത്തു കാവ് ഭഗവതിക്ക് താലപ്പൊലി നടക്കുന്നതിനാൽ ഉച്ചപൂജ നേരത്തെ പൂർത്തിയാക്കി ഗുരുവായൂർ ക്ഷേത്രം നട രാവിലെ 11:30 ന് അടയ്ക്കും. പിന്നീട് വൈകുന്നേരം 4.30 ന് മാത്രമേ ക്ഷേത്രംനട തുറക്കുകയുള്ളു. ഭക്തജനങൾ ദർശനസമയം ഇതിനുസരിച്ച് ക്രമീകരിക്കേണ്ടതാണ്.എന്ന് ദേവസ്വം അറിയിച്ചു

Vadasheri Footer