ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി വി ബലറാം അനുസ്മരണം നടത്തി
ഗുരുവായൂർ: മുൻ എം.എൽ.എയും, വിവിധ ബോർഡ് ചെയർമാനും, കെ.പി.സി.സി ജനറൽ സെക്രട്ടറിയും, മികച്ച സഹകാരിയുമായിരുന്ന വി.ബാലറാമിൻ്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു. മണ്ഡലം കമ്മിറ്റി ഓഫീസിൽ ബാലാജിയുടെ ഛായാചിത്രം അനാഛാദനം ചെയ്ത് പുഷ്പാജ്ഞലി അർപ്പിച്ച് അനുസ്മരണ സമ്മേളനം കെ.പി.സി.സി.സെക്രട്ടറി സി.സി.ശ്രീകുമാർ ഉൽഘാടനം ചെയ്തു.
പി.ടി.മോഹനകൃഷ്ണൻ, സി.എൻ.ബാലകൃഷ്ണൻ എന്നിവരുടെ ഛായാചിത്രങ്ങളും സി.സി.ശ്രീകുമാർ പ്രകാശനം ചെയ്തു. മണ്ഡലം പ്രസിഡണ്ടു് ഒ.കെ.ആർ.മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡണ്ടുമാരായ പി.ഐ. ലാസർ ബാലൻ വാറണാട്ട് , ബാലകൃഷ്ണൻ മടപ്പാട്ടിൽ . യൂത്ത് കോൺസ്സ് മണ്ഡലം പ്രസിഡണ്ടും, കൗൺസിലറുമായ സി.എസ്.സൂരജ്, മുൻ നഗരസഭ കൗൺസിലർമാരായ ഷൈലജ ദേവൻ, സുഷാ ബാബു, സി.അനിൽകുമാർ, മണ്ഡലം സെക്രട്ടറിമാരായ. ബാബുരാജ് ഗുരുവായൂർ, എ.കെ.ഷൈമിൽ, മുരളി ചിറ്റാട; ഒ.പി.ജോൺസൺ, ബഷീർ കുന്നിയ്ക്കൽ, പ്രമീള ശിവശങ്കരൻ ,എൻ.വാസുദേവൻ നായർ ,പി.എം.മുഹമ്മദുണ്ണി, സി.ശിവശങ്കരൻ ,ഹൂ മയൂൺ കബീർ, നവനീത് കണ്ണൻ എന്നിവർ പ്രസംഗിച്ചു