കോവിഡ് ബാധിച്ച് മരിച്ച പൊലീസുകാരി ഉഷയുടെ കുടുംബത്തിന് ജില്ലയിലെ സഹപ്രവർത്തകരുടെ സഹായഹസ്തം
കുന്നംകുളം: കോവിഡ് ബാധിച്ച് മരിച്ച കുന്നംകുളം പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ഉഷയുടെ കുടുംബ സഹായ നിധി മന്ത്രി ആർ.ബിന്ദു കുടുംബാംഗങ്ങൾക്ക് കൈമാറി. തൃശൂർ സിറ്റി, റൂറൽ ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥരിൽ നിന്നായി പോലീസ് സംഘടനകളുടെ നേതൃത്വത്തിൽ സമാഹരിച്ച 14,60,500 (പതിനാലു ലക്ഷത്തി അറുപതിനായിരത്തി അഞ്ഞൂറ്) രൂപയാണ് കൈമാറിയത്.
കുന്നംകുളം പോക്സോ കോടതിയിൽ ലെയ്സൺ ഓഫീസറായി ജോലി നോക്കിയിരുന്ന ഉഷ കോവിഡ് ബാധിതയായി ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. അകതിയൂർ സ്വദേശിയും റിട്ട. എസ്.ഐയുമായ ടി.കെ ബാലൻ്റെ ഭാര്യയാണ്, മകൾ ഒലീവ ബാലൻ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയാണ്.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ചടങ്ങിൽ തൃശൂർ സിറ്റി പോലീസ് കമ്മിഷണർ ആർ.ആദിത്യ, കുന്നംകുളം എ.സി.പി ടി.എസ് സിനോജ്, ജില്ലാ സായുധസേന റിസർവ്വ് ഇൻസ്പെക്ടർ കെ. വിനോദ് കുമാർ, കെ.പി.എ തൃശൂർ സിറ്റി ജില്ലാ പ്രസിഡൻ്റ് കെ.സി സുനിൽ കെ.സി, സെക്രട്ടറി സി.ജി മധുസൂദനൻ, തൃശൂർ റൂറൽ സെക്രട്ടറി വി.യു സിൽജോ, കെ.പി.ഒ.എ തൃശൂർ സിറ്റി സെക്രട്ടറി ഒ.എസ്. ഗോപാലകൃഷ്ണൻ, കെ.പി.എ സംസ്ഥാന നിർവ്വാഹക സമിതി അംഗം സി.വി മധു, ജില്ലാ ട്രഷറർ ടി.വി. സജു, കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘം ഡയറക്ടർ ബോർഡംഗം പി.എൻ. ഇന്ദു എന്നിവർ പങ്കെടുത്തു.