ഊര്‍ജ്ജയാന്‍ പദ്ധതിയുടെ മണ്ഡലതല ഉദ്ഘാടനം
ഗുരുവായൂര്‍: ഊര്‍ജ്ജയാന്‍ പദ്ധതിയുടെ ഗുരുവായൂര്‍ നിയോജക മണ്ഡലതല ഉദ്ഘാടനം എന്‍ കെ അക്ബര്‍ എംഎല്‍എ നിര്‍വഹിച്ചു. ‘സുസ്ഥിര ജീവിതം ഊര്‍ജ്ജ സംരക്ഷണത്തിലൂടെ’ എന്ന സന്ദേശം നടപ്പിലാക്കുന്നതിന് സംസ്ഥാന എനര്‍ജി മാനേജ്‌മെന്റ് സെന്ററിന്റെ തൃശൂര്‍ ജില്ലാ ഘടകത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന പദ്ധതിയാണ് ഊര്‍ജ്ജയാന്‍. ഗുരുവായൂര്‍ നഗരസഭ ലൈബ്രറി ഹാളില്‍ നടന്ന പരിപാടിയില്‍ ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. തൃശൂരില്‍ സമ്പൂര്‍ണ ഊര്‍ജ്ജയാന്‍ പദ്ധതി നടപ്പിലാക്കുന്ന ആദ്യ എട്ട് നിയോജക മണ്ഡലങ്ങളില്‍ ഒന്നാണ് ഗുരുവായൂര്‍.
സെപ്റ്റംബര്‍ ആദ്യ വാരത്തോടെ ഊര്‍ജ്ജ ഓഡിറ്റ് ആരംഭിക്കും. ചാവക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷീജ പ്രശാന്ത്, പുന്നയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി വി സുരേന്ദ്രന്‍, പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിന്‍ ഷെഹീര്‍, ഒരുമനയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാഹിബാന്‍, എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ ഡയറക്ടര്‍ ഡോ. ആര്‍ ഹരികുമാര്‍, ചാവക്കാട് വിദ്യാഭ്യാസ ജില്ല വിദ്യാഭ്യാസ ഓഫീസര്‍ എ അഷ്‌റഫ്, എനര്‍ജി മാനേജ്‌മെന്റ് ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ. ടി വി വിമല്‍കുമാര്‍, മനോജ് തുടങ്ങിയവര്‍ ഉദ്ഘാടനത്തില്‍ പങ്കെടുത്തു