Madhavam header
Above Pot

ഗുരുവായൂർ അർബൻ ബാങ്ക് തിരഞ്ഞെടുപ്പ് ഫെബ്രുവരി മൂന്നിന് നടത്തണം : ഹൈക്കോടതി

ഗുരുവായൂർ : ഗുരുവായൂർ അർബൻ ബാങ്കിൽ ഫെബ്രുവരി മൂന്നിന് തിരഞ്ഞെടുപ്പ് നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു .തിരഞ്ഞെടുപ്പ് നടത്തി ഫല പ്രഖ്യാപനം നടത്തി റിപ്പോർട്ട് ഹൈക്കാടതിയിൽ സമർപ്പിക്കാനാണ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവിട്ടത് . തിരഞ്ഞെടുപ്പ് സുരക്ഷിതമായി നടത്താൻ ആവശ്യമുള്ള പോലീസിനെ വിന്യസിക്കണം . ജസ്റ്റിസുമാരായ വി ചിതംബരേഷ് ,ആർ നാരായണ പിഷാരഡി എന്നിവരടങ്ങുന്ന ബഞ്ചാണ് വിധി പ്രസ്താവിച്ചത് .

വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട് ആരോപിച്ച് ഇടതു മുന്നണി സഹകരണ ആർബിട്രേഷൻ കോടതി യെ സമീപിച്ചു തിരഞ്ഞെടുപ്പ് സ്റ്റേ ചെയ്യിച്ചിരുന്നു . ഇതിനെതിരെ അന്നത്തെ ഭരണ സമിതി ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് അടുത്ത മാസം മൂന്നിന് തിരഞ്ഞെടുപ്പ് നടത്താൻ ഹൈക്കോടതി ഇപ്പോൾ വിധി പറഞ്ഞത് . ഹൈക്കോടതിയിൽ കേസ് നടക്കുന്നതിനിടെ ഭരണസമിതിയുടെ കാലാവധി അവസാനിച്ചതിനെ തുടർന്ന് അഡ്മിനിസ്ട്രേറ്റർ ബാങ്കിന്റെ ഭരണ ചുമതല ഏറ്റെടുത്തിരുന്നു

Vadasheri Footer