Post Header (woking) vadesheri

നവീകരിച്ച ഉരൽപ്പുര ശ്രീ ഗുരുവായൂരപ്പന് സമർപ്പിച്ചു

Above Post Pazhidam (working)


ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൻ്റെ നവീകരിച്ച ഉരൽപ്പുരയുടെ സമർപ്പണം നടന്നു. ഇന്നു രാവിലെ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി.സി.ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചാണ് സമർപ്പണം നിർവ്വഹിച്ചത്. ശ്രീഗുരുവായൂരപ്പന് നിവേദിക്കാനുള്ള അപ്പം, പായസം തുടങ്ങിയവയ്ക്കുള്ള അരികുത്തി തയ്യാറാക്കുന്ന സ്ഥലമായ ഉരൽപ്പുര മികച്ച സൗകര്യങ്ങളോടെയാണ് ദേവസ്വം നവീകരിച്ചിരിക്കുന്നത്.

Ambiswami restaurant

അരി സൂക്ഷിക്കാൻ പുത്തൻ കലവറ, അരി ചാക്കുകൾ അടുക്കി വെയ്ക്കാൻ ഷെൽഫുകൾ, ജീവനക്കാർക്ക് വിശ്രമമുറിയുൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉണ്ട്. 17 ലക്ഷം രൂപാ ചെലവിട്ടാണ് ദേവസ്വം മരാമത്ത് എൻജിനിയറിങ്ങ് വിഭാഗം ഉരൽപ്പുര നവീകരിച്ചത്മർപ്പണ ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.മനോജ്, ചെങ്ങറ സുരേന്ദ്രൻ, കെ.ആർ.ഗോപിനാഥ്, മനോജ് ബി നായർ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, ക്ഷേത്രം ഡി.എ.പി.മനോജ് കുമാർ, ദേവസ്വം ചീഫ് എൻജീനിയർ എം വി രാജൻ, എക്സി.എൻജിനീയർ എം കെ അശോക് കുമാർ, അസി.എൻജീനിയർ ഇ.കെ.നാരായണനുണ്ണി, മറ്റ് ദേവസ്വം ജീവനക്കാർ എന്നിവർ സന്നിഹിതരായി.

Second Paragraph  Rugmini (working)