ഉപഭോക്തൃവിധി പാലിച്ചില്ല, ബിൽഡർക്ക് വാറണ്ട്

Above Post Pazhidam (working)

തൃശൂർ : വിധി പാലിക്കാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ വാറണ്ട് അയക്കുവാൻ ഉത്തരവ്.തൃശൂരിലെ ടെമ്പിൾ ട്രീസ് അപ്പാർട്ട്മെൻ്റ് ഫ്ലാറ്റ് ഓണേർസ് അസോസിയേഷൻ പ്രസിഡണ്ട് പി. ദ്രൗപതി, സെക്രട്ടറി എൻ.വി.ശങ്കരൻ എന്നിവർ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂരിലെ കാമാക്ഷി കൺസ്ട്രക്ഷൻസിൻ്റെ മാനേജിങ്ങ് പാർട്ണർ ആർ.പരമേശ്വരനെതിരെ ഇപ്രകാരം ഉത്തരവായതു്.

Poonthanam
Rugmani 700-200

ഹർജിക്കാർ ബിൽഡർക്കെതിരെ ഫയൽ ചെയ്ത ഹർജിയിൽ ഫ്ലാററിൻ്റെ അപാകതകൾ പരിഹരിച്ചു നൽകേണ്ടതും നഷ്ടപരിഹാരമായി 200000 രൂപ നൽകേണ്ടതുമുണ്ടായിരുന്നു. വിധിക്കെതിരെ എതിർകക്ഷി അപ്പീൽ ഫയൽ ചെയ്തുവെങ്കിലും വിധിയിൽ വ്യക്തത വരുത്തി അപ്പീൽ തള്ളുകയായിരുന്നു.എന്നാൽ വിധി എതിർകക്ഷി പാലിക്കുകയുണ്ടായില്ല.

Vasudev Inn

വിധി പാലിക്കാതിരുന്നതിന് എതിർകക്ഷിയെ ശിക്ഷിക്കുവാൻ ആവശ്യപ്പെട്ട് ഫയൽ ചെയ്ത ഹർജി പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതി എതിർകക്ഷിക്കെതിരെ പോലീസ് മുഖേനെ വാറണ്ട് അയക്കൂവാൻ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. വിധി പാലിക്കാതിരുന്നതിന് മൂന്ന് വർഷം വരെ തടവിന് ശിക്ഷിക്കുവാൻ ഉപഭോക്തൃകോടതിക്ക് അധികാരമുള്ളതാകുന്നു. ഹർജിക്കാർക്ക് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി വാദം നടത്തി