Header 1 vadesheri (working)

ഉപ ജില്ലാ കലോത്സവം, റോളിംഗ് ട്രോഫികളുടെ വിതരണോദ്ഘാടനം നിർവഹിച്ചു

Above Post Pazhidam (working)

ചാവക്കാട് : ഉപജില്ലാ കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയ വിദ്യാർത്ഥികൾക്ക് നല്കുന്ന റോളിംഗ് ട്രോഫി കളുടെ വിതരണോദ്ഘാടനം എം.എൽ.എ എൻ.കെ അക്ബർ എൽ .പി വിഭാഗം ഭരതനാട്യത്തിൽ ഒന്നാം സ്ഥാനം നേടിയ പുന്നയൂർക്കുളം രാമരാജ സ്കൂളിലെ ആരാദ്യക്ക് നല്കി നിർവഹിച്ചു. ഒന്നും രണ്ടും സ്ഥാനങ്ങൾ ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് നല്കുന്ന ട്രോഫികളുടെ വിതരണോദ്ഘാടനം ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്തും നിർവഹിച്ചു.

First Paragraph Rugmini Regency (working)

ട്രോഫി കമ്മറ്റി കൺവീനർ .ടി.വി ഉണ്ണികൃഷ്ണൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ചാവക്കാട് എ ഇ ഒ . രത്നകുമാരി, ജനറൽ കൺവീനർ സിസ്റ്റർ റോസ്ന ജേക്കബ് ,ട്രോഫി കമ്മിറ്റി വൈസ് ചെയർപേഴ്സൺ പ്രമീള, ജോയിൻ്റ് കൺവീനർ രാജീവ് എം, സിജോ പി.എം, സിജോ ടി.വി സിസ്റ്റർ എൽസ ആൻ്റോ, അധ്യാപക കൂട്ടായ്മ കൺവീനർ എ.ഡി സാജു മറ്റു കമ്മിറ്റി കൺവീനർമാരും അധ്യാപകരും സന്നിഹിതരായിരുന്നു.

Second Paragraph  Amabdi Hadicrafts (working)