Post Header (woking) vadesheri

ഉണ്ണികൃഷ്ണൻ ചികിത്സ സഹായ സമിതി രൂപീകരിച്ചു.

Above Post Pazhidam (working)

ഗുരുവായൂർ : കരൾ രോഗം ബാധിച്ച് ഗുരുതരാവസ്ഥയിൽ അമൃത ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തിരുവെങ്കിടം സ്വദേശി ഉണ്ണികൃഷ്ണന്റെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയക്കായി ചികിത്സ സഹായ സമിതി രൂപീകരിച്ചതായി സുഹൃത്തുക്കൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. കരൾ നൽകാൻ ഉണ്ണി കൃഷ്ണന്റെ ഭാര്യ തയ്യാറാണ്. ഓപ്പറേഷനും തുടർ ചികിത്സക്കുമായി 35 ലക്ഷം രൂപയാണ് ആവശ്യമായിട്ടുള്ളത്.

First Paragraph Jitesh panikar (working)

,ബ്രദേഴ്സ് ക്ലബ്ബ് സെക്രട്ടറി രവികുമാർ കാഞ്ഞുള്ളി ചെയർമാനും. വാർഡ് കൗൺസിലർആതിര രതീഷ് കൺവീനറും. മുൻകൗൺസിലർ വി.കെ.സുജിത്ത് കോഡിനേറ്ററായും, ജി ഷോ എസ്. പുത്തൂർ ഖജാൻജിയായും ജനകീയ ചികിത്സാ സഹായ സമിതി രൂപീകരിച്ച് ഗുരുവായൂർ കനറ ബാങ്കിൽ ഉണ്ണികൃഷ്ണന്റെ ഭാര്യ, സമിതി ചെയർമാൻ, സമിതിട്രഷറർ എന്നിവരുടെ ജോയിന്റ് എക്കൗണ്ടിൽ സഹായ സഹകരണ ശേഖരണവും ആരംഭിച്ചു

എൻ.കെ അക്ബർ എം.എൽ എ, നഗരസഭ ചെയർമാൻ സുനിത അരവിന്ദൻ തുടങ്ങി രക്ഷാധികാരികളായി വിപുലമായ കമ്മിറ്റി രൂപീകരിച്ചിട്ടുമുണ്ട്..’അതിnu വേണ്ട എല്ലാ സഹായ സഹകരണങ്ങളും നൽകണമെന്നും എല്ലാ സുമനസ്സുകളോടും സംഘാടകസമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു.

ബ്രദേഴ്സ് ക്ലബ്ബ് പ്രസിഡണ്ട് ബാലൻ വാറണാട്ട്, ക്ലബ്ബ് സെക്രട്ടറിയും,സഹായ സമിതി ചെയർമാനുമായ രവികുമാർകാഞ്ഞുള്ളി, വാർഡ് കൗൺസിലറും സമിതി കൺവീനറുമായ ആതിരാ രതീഷ് , സമിതി കോഡിനേറ്ററും, മുൻ നഗരസഭ വാർഡ്കൗൺസിലറുമായ വി.കെ.സുജിത്ത്, ക്ലബ്ബ് ജോയിന്റ് സെക്രട്ടറിയും. നഗരസഭ കൗൺസിലറായ മിഗ്‌നേഷ് മോഹൻ എന്നിവർ  വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

അന്വേഷണങ്ങൾക്ക് 9847041765 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്