Header 1 vadesheri (working)

ഉത്സവത്തിനിടെ പീഡന ശ്രമം: യുവമോര്‍ച്ച മുന്‍ ജില്ലാ സെക്രട്ടറി അറസ്റ്റില്‍

Above Post Pazhidam (working)

ചാവക്കാട് : ദേശവിളക്ക് ഉത്സവത്തിനിടെ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന യുവമോര്‍ച്ച മുന്‍ ജില്ലാ സെക്രട്ടറി അറസ്റ്റില്‍. വാടാനപ്പള്ളി ബീച്ച് വ്യാസ നഗറില്‍ കാട്ടില്‍ ഇണ്ണാറന്‍ കെ.എസ്.സുബിന്‍ (40) ആണ് അറസ്റ്റിലായത്. വാടാനപ്പള്ളി എസ്.ഐ മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തിലുള്ള പൊലീസ് മൂന്ന് മാസങ്ങള്‍ക്ക് ശേഷം ബംഗളുരുവില്‍ നിന്നാണ് സുബിനെ അറസ്റ്റ് ചെയ്തത്.

First Paragraph Rugmini Regency (working)

കഴിഞ്ഞ ജനുവരി ആദ്യവാരം വ്യാസനഗറിലെ ദേശവിളക്ക് കാണാനെത്തിയ 18കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് ഇയാള്‍ക്കെതിരായ കേസ്. പീഡനം ചൂണ്ടിക്കാട്ടി നല്‍കിയ പരാതിയില്‍ ജനുവരി 10നാണ് സുബിനെതിരെ വാടാനപ്പള്ളി പൊലീസ് കേസെടുത്തത്. ഇതോടെ സുബിന്‍ ഒളിവില്‍ പോയി. സംസ്ഥാനത്തിനകത്തും ഇതര സംസ്ഥാനങ്ങളിലുമായി ഒളിവില്‍ കഴിയുകയായിരുന്ന ഇയാള്‍ ബംഗളുരുവില്‍ ഉണ്ടെന്ന് രഹസൃ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സംഘം അവിടേയ്ക്ക് തിരിക്കുകയായിരുന്നു.

Second Paragraph  Amabdi Hadicrafts (working)

നിരവധി ക്രിമിനല്‍ കേസിലെ പ്രതിയായ സുബിന്‍ വാടാനപ്പള്ളി പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണ്. എസ്.ഐക്ക് പുറമെ സി.പി.ഒമാരായ അലി, അരുണ്‍, പ്രദീപ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു. ചാവക്കാട് കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു