Post Header (woking) vadesheri

ഗുരുവായൂർ ഉൽസവം: കൊടിയേറ്റം ഫെബ്രുവരി 14 ന്,ജീവനക്കാരുടെ യോഗം ചേർന്നു

Above Post Pazhidam (working)

ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ ഉൽസവം ചടങ്ങുകളോടെ മാത്രം നടത്താൻ തീരുമാനിച്ച സാഹചര്യത്തിൽ ദേവസ്വം ഭരണസമിതി അംഗങ്ങൾ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ്റെ സാന്നിധ്യത്തിൽ ദേവസ്വത്തിലെ വിവിധ വകുപ്പ് മേധാവികളുടെ യോഗം ചേർന്നു. ഭരണ സമിതി തീരുമാനം ഫലപ്രദമായി നടപ്പാക്കുന്നതിനെക്കുറിച്ചു യോഗം ചർച്ച ചെയ്തു ഉൽസവ നടത്തിപ്പുമായി ബന്ധപ്പെട്ട ഭരണ സമിതി തീരുമാനങ്ങൾ യോഗത്തിൽ അവതരിപ്പിച്ചു.

Ambiswami restaurant

കൊടിയേറ്റം ചടങ്ങിന് ഭക്തജനങ്ങളെ കോ വിഡ് മാനദണ്ഡങൾ പാലിച്ചും ജില്ലാ ഭരണകൂടത്തിൻ്റെയും സർക്കാരിൻ്റെയു ഉത്തരവ് അനുസരിച്ചും മാത്രമാകും പ്രവേശിപ്പിക്കുന്നത്. ആറാട്ട്, ഓട്ടപ്രദക്ഷിണം എന്നിവയും ചടങ്ങ് മാത്രമായിട്ടാകും നടത്തുക. ഉൽസവത്തിന് ആരംഭം കുറിച്ച് ഫെബ്രുവരി 14 ന് കൊടിയേറും. ഫെlബുവരി 23നാണ് സമാപനം. ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ക്ഷേത്രം തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാട്‌ ,അഡ്വ. കെ.വി.മോഹന കൃഷ്ണൻ, ദേവസ്വത്തിലെ വിവിധ വകുപ്പ് മേധാവികൾ എന്നിവർ യോഗത്തിൽ സന്നിഹിതരായി

Second Paragraph  Rugmini (working)