ഗുരുവായൂർ ഉത്സവംചടങ്ങ് മാത്രം , ഉത്സവ കഞ്ഞിക്ക് പകരം കിറ്റ് കൊടുക്കും
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ ഉത്സവം ചടങ്ങ് മാത്രമായി നടത്തും. ഉത്സവത്തിനോടനുബന്ധിച്ചു നൽകിയിരുന്ന കഞ്ഞി പക ർച്ച ഇത്തവണ ഒഴിവാക്കി പകരം ഭക്ഷ്യകിറ്റ് നല്കാൻ ഇന്ന് ചേർന്ന ഭരണ സമിതി യോഗം തീരുമാനിച്ചു .
അഞ്ചു കിലോ അരി ,ഒരു കിലോ മുതിര ,അര കിലോ വെളിച്ചെണ്ണ ,അര കിലോ ശർക്കര ഒരു പാക്കറ്റ് പപ്പടം ,ഒരു പാക്കറ്റ് ഉപ്പ് ,ഒരു നാളികേരം എന്നിവ അടങ്ങുന്ന കിറ്റ് ആണ് ഭക്തർക്ക് ഒറ്റ തവണയായി നൽകുക .ഇതിനായി സ്പോൺസർമാരെ കണ്ടെത്തും .
കൂടാതെ ക്ഷേത്രത്തിൽ വിവാഹ നടത്തുന്നതിന് ആറു മാസം മുൻപ് തന്നെ ബുക്കിങ്ങ് സ്വീകരിക്കും നിലവിൽ രണ്ടു മാസം മുൻപ് മാത്രമെ വിവാഹ ബുക്കിങ് നടത്താൻ കഴിയുകയുള്ളു യോഗത്തിൽ ചെയർ മാൻ അഡ്വ കെ ബി മോഹൻദാസ് അധ്യക്ഷത വഹിച്ചു . ഭരണ സമിതി അംഗങ്ങളായ കെ അജിത് , മല്ലിശ്ശേരി പരമേശ്വരൻ , നമ്പൂതിരിപ്പാട് ഇ പി ആർ വേശാല ,കെ വി ഷാജി ,കെ വി മോഹനകൃഷ്ണൻ ,അഡ്മിനിസ്ട്രേറ്റർ ടി ബ്രിജാകുമാരി എന്നിവർ പങ്കെടുത്തു