
ഗുരുവായൂരിലെ ഉത്സവ കഞ്ഞി കാര്‍ഡ്” വിതരണം: ഹൈക്കോടതി സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തു

ഗുരുവായൂര്‍ : ഗുരുവായൂരില്‍ ക്ഷേത്രസേവനങ്ങളോടനുബന്ധിച്ച് സ്വദേശികള്‍ക്കും സംഘടനകൾക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും എട്ട് ദിവസത്തേക്ക് രാവിലെയും ഉച്ചയ്ക്കുമായി ”കഞ്ഞി കാര്‍ഡ്” വിതരണം ചെയ്യുന്ന രീതിയെക്കുറിച്ചുള്ള പരാതിയില്‍ കേരള ഹൈക്കോടതി സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തു.

ഗുരുവായൂര്‍ ക്ഷേത്ര രക്ഷാ സമിതി സെക്രട്ടറി ബിജേഷ്കുമാര്‍ എം നല്കിയ പരാതിയിലാണ് കോടതിയുടെ നടപടി.2025 ഫെബ്രുവരി 22-ന് സമര്‍പ്പിച്ച പരാതിയെ അടിസ്ഥാനമാക്കി കേസ് suo motu DBP നമ്പര്‍ 35/2026 ആയി രജിസ്റ്റര്‍ ചെയ്തതായി രജിസ്ട്രാര്‍ (ജുഡീഷ്യല്‍) ഓഫീസ് അറിയിച്ചു.


ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് പരാതിക്കാരന് കൈമാറിയിട്ടുണ്ട്.ഗുരുവായൂരില്‍ ചില വിഭാഗങ്ങള്‍ക്ക് മാത്രം ”കഞ്ഞി കാര്‍ഡ്” വിതരണം ചെയ്യുന്നതായി ഉയര്‍ന്ന പരാതികളാണ് കോടതിയുടെ ശ്രദ്ധയില്‍പ്പെട്ടത്.

