Above Pot

സ്വാമി ഉദിത്‌ ചൈതന്യയുടെ ഭാഗവത സപ്താഹം ഗുരുവായൂരിൽ

ഗുരുവായൂർ : .പൈതൃകം ഗുരുവായൂരിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 25 മുതൽ മാർച്ച്‌ 4 വരെ സ്വാമി ഉദിത്‌ ചൈതന്യയുടെ നേതൃത്വത്തിൽ ഭാഗവത സപ്താഹം നഗരസഭ ടൗൺഹാളിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു .

First Paragraph  728-90

.ഭിന്നശേഷിയുള്ളവർക്ക് സൗജന്യമായി കൃത്രിമകാലുകൾ നൽകുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും’ എറണാംകുളം “സുകൃതം” ഭാഗവത സമിതിയുമായി സഹകരിച്ചാണ് ഈ പ്രവർത്തനം നടത്തുന്നത്
കൃത്രിമകാലുകൾ ആവശ്യമുള്ളവർ 9497411559 എന്ന നമ്പറിൽ ബന്ധപ്പെടുക.

Second Paragraph (saravana bhavan

സംസ്കൃത ഭാഷ പ്രോൽസാഹിപ്പിക്കുന്നതിന് തുടക്കം കുറിച്ച് അര ലക്ഷം രൂപയുടെ സ്ക്കോളർ ഷിപ്പുകൾ വിതരണം ചെയ്യും: പൈതൃകം ജീവകാരുണ്യനിധിയുമായി ചേർന്നാണ് ഇത് നടത്തുന്നത്
സംസ്കൃതത്തിൽ ഡോക്ടറേറ്റ് / പി.ജി / ഡിഗ്രി വിദ്യാർത്ഥികൾക്കാണ് സ്ക്കോളർഷിപ്പ് നൽകുന്നത്
അർഹരായ വിദ്യാർത്ഥികൾ 9539058960 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്

ഇന്നത്തെ യുവതലമുറയെ കാർന്നുതിന്നുന്ന മഹാവിപത്തായി മാറിയ മദ്യം, മയക്കുമരുന്ന് തുടങ്ങിയവയുടെ മായാലോകത്തുനിന്ന് നമ്മുടെ കുട്ടികളെ രക്ഷിക്കുന്നതിനായി സ്വാമി ഉദിത്‌ ചൈതന്യജി നേതൃത്വം നൽകുന്ന ഒരു ക്ലാസ്സ്‌ ഫെബ്രുവരി 26 ഞായർ രാവിലെ 10 മണിക്ക് സപ്താ വേദിയിൽ സംഘടിപ്പിക്കും. . കുട്ടികളിൽ കാണുന്ന പരീക്ഷ പേടി, സമ്മർദ്ദം എന്നിവക്ക്അയവു വരുത്തുന്നതിനും, നല്ലൊരു വ്യക്തിയായി സമൂഹത്തിൽ വളരുവാനും ഉതകുന്നവിധത്തിൽ കുട്ടികളെ വാർത്തെടുക്കുന്നതിനും കൂടിയാണ് ഇത്തരത്തിലുള്ള വേദി ഈ സപ്താഹദിനങ്ങളിൽ പൈതൃകം ഗുരുവായൂർ ഒരുക്കുന്നത്

വാർ ത്താ സമ്മേളനത്തിൽ സ്വാഗതസംഘം, ചെയർമാൻ ഡോ. ഡി.എം വാസുദേവൻ,മുഖ്യ സംയോജകൻ ഡോ. വി. വിജയകുമാർ, ജനറൽ കൺവീനർ . പി എസ് പ്രേമാനന്ദൻ, വർക്കിംഗ് ചെയർമാൻ അഡ്വ.രവി ചങ്കത്ത് വർക്കിംഗ് കൺവീനർ ഡോ. കെ ബി.പ്രഭാകരൻ ട്രഷറർ. . കെ.കെ ശ്രീനിവാസൻ, കൺവീനർമാരായ കെ സുഗതൻ കെ.കെ. വേലായുധൻ ശ്രീകുമാർ പി നായർ പൈതൃകം സെക്രട്ടറി മധു. കെ. നായർ ആർ വേണുഗോപാൽ എന്നിവർ പങ്കെടുത്തു.