Header 1 vadesheri (working)

ഇഷ്ടക്കാരന് സൗജന്യ മായി കളഭം നൽകിയില്ല,ഉദ്യോഗസ്ഥ നെതിരെ പ്രതികാര നടപടി എടുത്ത് ദേവസ്വം ചെയർമാൻ

Above Post Pazhidam (working)

ഗുരുവായൂർ :,മുൻ സഹപ്രവർത്തകന് സൗജന്യ മായി കളഭം നൽ കാതിരുന്ന  ക്ഷേത്രം ഉദ്യോഗസ്ഥനെതിരെ    ദേവസ്വം ചെയർമാൻ  പ്രതികാര നടപടി എടുത്തെന്ന് ആക്ഷേപം.  സി പി എം നേതാവും ദേവസ്വം  മു ൻ  ഭരണ സമിതി അംഗവുമായിരുന്ന പ്രശാന്തിനെയാണ്   ക്ഷേത്രം മാനേജർ സ്ഥാനത്ത് നിന്നും ചെയർമാൻ തെറിപ്പിച്ചത് 

First Paragraph Rugmini Regency (working)

കേരള വർമ്മ കോളേജിൽ ദേവസ്വം ചെയർമാന്റെ  സഹപ്രവത്തകൻ ആയിരുന്ന വ്യക്തി യും സംഘ വും കഴിഞ്ഞ 24ന്  ക്ഷേത്ര ദർശനത്തിന് എത്തിയിരുന്നു. ഇവർക്ക് വരിയിൽ നിൽക്കാതെ സുഖ ദർശനത്തിനു സൗകര്യം ലഭിക്കുകയും ചെയ്തു.ദർശന ശേഷം സൗജന്യ പ്രസാദ കിറ്റിൽ  ചെയർമാൻ പറഞ്ഞ അളവിൽ കളഭം വെക്കാൻ മറന്ന് പോയതിനാണ് പ്രതികാര നടപടി എടുത്തതത്രെ.

ഗുരുവായൂരപ്പന്റെ വിലയേറിയ പ്രസാദമായ കളഭം സൗജന്യമായി നൽകാത്തതിനെതിരെ നടപടി എടുത്ത ചെയർമാന്റെ മനസിന്റെ വലുപ്പമാണ് ഇപ്പോൾ ദേവസ്വം ജീവനക്കാർ ചർച്ച ചെയ്യുന്നത്. സി പി എം നേതാവായ പ്രാശാന്തിനെതിരെ പാർട്ടി ഏരിയ സെക്രട്ടറി അടക്കം ഉള്ള നേതാക്കൾ വിളിച്ചു പറഞ്ഞിട്ടും പ്രതികാര നടപടി എടുത്തത്   പാർട്ടി ക്ക് കീഴ് പെട്ട് നിൽക്കുന്ന ആളല്ല എന്ന് തെളിയിക്കാൻ വേണ്ടി കൂടി ആണത്രേ.

Second Paragraph  Amabdi Hadicrafts (working)

ഇത് മറ്റ് ജീവനക്കാർക്ക് കൂടിയുള്ള മുന്നറിയിപ്പ് കൂടി യാണ് എന്നാണ് ചെയർമാനുമായി അടുപ്പമുള്ള വൃത്തങ്ങൾ നൽകുന്ന സൂചന