Header 1 vadesheri (working)

“സുനിശ്ചിത മാറ്റത്തിന് വിജയഭേരിയുമായ്” യു.ഡി.എഫ് വിളംബര പദയാത്ര നടത്തി

Above Post Pazhidam (working)

First Paragraph Rugmini Regency (working)

ഗുരുവായൂർ: യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ കെ.എൻ.എ ഖാദറിൻ്റെ തെരെഞ്ഞെടുപ്പ് പ്രചരണാർത്ഥം ഗുരുവായൂർ മണ്ഡലം യു ഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ “സുനിശ്ചിത മാറ്റത്തിന് വിജയഭേരിയുമായ്” വിളംബര പദയാത്ര നടത്തി.മമ്മിയൂർ കൈരളി ജംഗ്ഷൻ പരിസരത്ത് നിന്ന് ആരംഭിച്ച പദയാത്ര ജാഥാ ക്യാപ്റ്റൻ ഒ.കെ.ആർ മണികണ്ഠന് പതാക കൈമാറി നിയോജക മണ്ഡലം യൂ ഡി എഫ് തെരെഞ്ഞടുപ്പ് കമ്മിറ്റി ചെയർമാൻ പി.കെ.അബൂബക്കർ ഹാജി ഉൽഘാടനം ചെയതു.

Second Paragraph  Amabdi Hadicrafts (working)

ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ്ഗോപപ്രതാപൻമുഖ്യ പ്രഭാഷണം നടത്തി.നേതാക്കളായ കെ.പി.ഉദയൻ ,ശശി വാറണാട്ട്, ആർ.രവികുമാർ ,പി.ഐ. ലാസർ, ബാലൻ വാറനാട്ട്, അരവിന്ദൻ പല്ലത്ത്, ആർ.വി.ജലീൽ അഡ്വ.ടി.എസ്.അജിത്, ടി.എൻ മുരളി, ശിവൻ പാലിയത്ത്, സി എസ്.സൂരജ്, വി.കെ.സുജിത്ത്, പി.കെ.രാജേഷ് ബാബു. ബാലകൃഷ്ണൻ മടപ്പാട്ടിൽ, കെ.പി.എ.റഷീദ് നിഖിൽജി.കൃഷണൻ, ഷൈലജ ദേവൻ, ബിന്ദു നാരായണൻ, രഞ്ജിത്പാലിയത്ത്, മേഴ്സി ജോയ്, രേണുക ശങ്കർഎന്നിവർ സംസാരിച്ചു.

മണ്ഡലത്തിലെ വിവിധി പ്രദേശങ്ങളിലുടെ സഞ്ചരിച്ച് പദയാത്ര ഗുരുവായൂർ കിഴക്കെ നടയിൽ ഗാന്ധി പ്രതിമയ്ക്ക് പരിസരത്ത് സമാപിച്ചു.തുടർന്ന്റോഡിൽ ഉയർന്നു്നിൽക്കുന്ന മാൻ ഹാളിൽ പ്രതീകാത്മകമായി ” ബിരിയാണി ചെമ്പു് “വെച്ച് ഭക്ഷണ വിതരണവും നടത്തി – പദയാത്രയ്ക്ക് പി.ജി.സുരേഷ്, വി.കെ.ജയരാജ്, എ.കെ.ഷൈമിൽ, ഒ.എ.പ്രതീഷ്, സി.മുരളീധരൻ, പ്രിയാ രാജേന്ദ്രൻ, ഒ.പി.ജോൺസൺ, ബാബു ഗുരുവായൂർ, രാമചന്ദ്രൻ പല്ലത്ത്, പോളീ ഫ്രാൻസീസ് ശശി വല്ലാശ്ശേരി, സ്റ്റീഫൻ ജോസ്, സുഷാ ബാബു, പ്രമീള ശിവശങ്കരൻ ,അരവിന്ദൻ കോങ്ങാട്ടിൽ, നൗഷാദ് അഹമ്മു, ബഷീർ കുന്നിയ്ക്കൽ,അബ്ദുള്ള തൈക്കാട്, എൽ.സുജിത്ത്, വി.ബാലകൃഷ്ണൻ നായർ, എന്നിവർ നേതൃത്വം നൽകി,