Header 1 vadesheri (working)

ഇരട്ടപ്പുഴ ഉദയ വായനശാല ക്വിസ് മത്സരവും ചരിത്ര സെമിനാറും നടത്തി

Above Post Pazhidam (working)

ചാവക്കാട് : ഇരട്ടപ്പുഴ ഉദയ വായനശാലയുടെ ആഭിമുഖ്യത്തിൽ 2022 ആഗസ്റ്റ് 21-ന് ഞായറാഴ്ച സ്വാതന്ത്ര്യ സമരത്തെ ആസ്പദമാക്കി കുട്ടികൾക്കുള്ള ക്വിസ് മത്സരവും ചരിത്ര സെമിനാറും നടത്തി. ചരിത്ര സെമിനാർ ചാവക്കാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് മിസിരിയ മുസ്താഖലി ഉദ്ഘാടനം ചെയ്തു .പ്രസിഡന്റ് നളിനാക്ഷൻ ഇരട്ടപ്പുഴയ അധ്യക്ഷത വഹിച്ചു.

First Paragraph Rugmini Regency (working)

ജില്ലാ ലൈബ്രറി കൗൺസിൽ അംഗം എം. എസ്. പ്രകാശൻ ഇന്ത്യൻ സമര ചരിത്രത്തെ കുറിച്ച് വിഷയം അവതരിപ്പിച്ചു കൊണ്ട് സംസാരിച്ചു. ചടങ്ങിൽ സെക്രട്ടറി വലീദ് തെരുവത്ത്, നേതൃ സമിതി കൺവീനർ മണികണ്ഠൻ ഇരട്ടപ്പുഴ, നാറ്റോസ് രവി എന്നിവർ സംസാരിച്ചു. ആച്ചി മോഹൻ, യൂസഫ് വലിയകത്ത്, ജയദേവി, ഷൈബി, കുമാരി എന്നിവർ പരിപാടിയ്ക്ക് നേതൃത്വം കൊടുത്തു.

Second Paragraph  Amabdi Hadicrafts (working)

ക്വിസ് മത്സരത്തിൽ ഭാഗ്യലക്ഷ്മി.എൻ.യു, ശ്രേയ, മർവ മൊയ്‌തീൻഷാ എന്നിവർ സീനിയർ വിഭാഗത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. മഞ്ജരി കെ. മനോജ്‌, സൂര്യ കൃഷ്ണൻ കെ. ആർ, ശിഖ പ്രദീപ് എന്നിവർ ജൂനിയർ വിഭാഗത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.