Header 1 vadesheri (working)

ഉദയ വായനശാലയിൽ പ്രണയശലഭങ്ങളുടെ പ്രകാശനവും ഐ.വി.ദാസ്അനുസ്മരണവും നടന്നു.

Above Post Pazhidam (working)

ചാവക്കാട് : വായന പക്ഷാചരണത്തിന്റെ സമാപനത്തിൽ ഇരട്ടപ്പുഴ ഉദയ വായനശാലയിൽ പ്രണയശലഭങ്ങൾ എന്ന കവിതാസമാഹാരത്തിന്റെ പ്രകാശനവും ഐ.വി.ദാസ് അനുസ്മരണവും നടത്തി. വായനശാല പ്രസിഡന്റ് നളിനാക്ഷൻ ഇരട്ടപ്പുഴയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി കവി എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. പുസ്തക പ്രകാശനം കവി എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡന്റ്‌ കെ. പി. വിനോദിന് പുസ്തകത്തിന്റെ കോപ്പി നൽകി കൊണ്ട് നിർവഹിച്ചു.

First Paragraph Rugmini Regency (working)

ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡന്റ്‌ കെ. പി. വിനോദ് അനുസ്മരണ പ്രഭാഷണം നടത്തി. എഴുത്തുകാരൻ അഹമ്മദ് മുഇനുദ്ധീൻ, ലൈബ്രറി കൗൺസിൽ സ്റ്റേറ്റ് കമ്മിറ്റി അംഗം ടി.ബി.ശാലിനി, ലൈബ്രറി കൗൺസിൽ ജില്ലാ കമ്മിറ്റി അംഗം എം.എസ്.പ്രകാശൻ, വാർഡ് മെമ്പര്‍ പ്രസന്ന ചന്ദ്രൻ, നേതൃസമിതി കൺവീനർ മണികണ്ഠൻ ഇരട്ടപ്പുഴ, കെ. വി. ഷണ്മുഖൻ, സൈനുദ്ധീൻ ഇരട്ടപ്പുഴ എന്നിവർ സംസാരിച്ചു. വായനശാല സെക്രട്ടറി വലീദ് തെരുവത്ത് സ്വാഗതവും നാറ്റോസ് രവി നന്ദിയും പറഞ്ഞു. ബോസ് വളൂരകായിൽ, ആച്ചി മോഹനൻ, യൂസഫ് വലിയകത്ത്, സതീഭായ്, ലളിത ഗണേശൻ, ജയദേവി ശശിധരൻ, മിനി രഞ്ജിത്ത്, ഗണശ്യാം എന്നിവർ പരിപാടിക്ക് നേതൃത്വം നല്കി