Header 1 vadesheri (working)

ഉദയ സാഹിത്യപുരസ്‌കാരം – ഹരിത സാവിത്രിക്കും, അജിജേഷ് പച്ചാട്ടിനും,വിമീഷ് മണിയൂരിനും. 

Above Post Pazhidam (working)

ചാവക്കാട് : ഇരട്ടപ്പുഴ ഉദയ വായനശാലയുടെ ഈ വർഷത്തെ ഉദയ സാഹിത്യപുരസ്‌കാരം നോവൽ – മാതൃഭൂമി ബുക്ക്സ് പ്രസിദ്ധീകരിച്ച ഹരിത സാവിത്രിയുടെ “സിൻ”നും , ചെറുകഥ – മാതൃഭൂമി ബുക്ക്സ് പ്രസിദ്ധീകരിച്ച അജിജേഷ് പച്ചാട്ടിന്റെ “കൂവ”യും, കവിത – ഡിസി ബുക്ക്സ് പ്രസിദ്ധീകരിച്ച വിമീഷ് മണിയൂരിന്റെ”യേശുവും ക്രിസ്തുവും ഇരട്ടകളായിരുന്നു” എന്ന കൃതിക്കും ലഭിച്ചു.

First Paragraph Rugmini Regency (working)

200ൽ പരം എഴുത്തുകാരിൽ നിന്നാണ് കെ. എ. മോഹൻദാസ്, റഫീഖ് അഹമ്മദ്, മനോഹരൻ പേരകം എന്നിവരടങ്ങിയ അവാർഡ് നിർണ്ണയ സമിതി കൃതികൾ തെരഞ്ഞെടുത്തത്. ആഗസ്ത് 31, വ്യാഴാഴ്ച 3 മണിക്ക് ഇരട്ടപ്പുഴയിൽ വെച്ച് നടക്കുന്ന വിപുലമായ ചടങ്ങിൽ വെച്ച് അവാർഡുകൾ വിതരണം ചെയ്യുന്നതാണ്.

ചടങ്ങിൽ എഴുത്തുകാരനും പ്രശസ്ത സിനിമ നടനുമായ വി. കെ. ശ്രീരാമനും കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദും പങ്കെടുക്കുന്നു. സാഹിത്യപുരസ്‌കാരത്തിന് തെരഞ്ഞെടുത്ത ഓരോ കൃതിക്കും 11,111 രൂപയും പ്രശസ്തിപത്രവും ഫലകവും പുരസ്കാരമായി നൽകുന്നതാണ്

Second Paragraph  Amabdi Hadicrafts (working)