Post Header (woking) vadesheri

രാത്രി 10 ന് ശേഷമുള്ള ഉച്ചഭാഷിണി നിരോധനം നാടക മേഖലയെ തകർത്തു: ”അരങ്ങും, അണിയറയും” ഭാരവാഹികൾ

Above Post Pazhidam (working)

ഗുരുവായൂര്‍: രാത്രി 10 ന് ശേഷമുള്ള ഉച്ചഭാഷിണി നിരോധനം നാടക മേഖലയെ തകർത്തു എന്ന് മലയാള പ്രഫഷണല്‍ നാടക നടീനടന്മാരും, സാങ്കേതിക പ്രവര്‍ത്തകരുടെയും സംഘടനയായ ”അരങ്ങും, അണിയറയും” ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ ആരോപിച്ചു. നേരത്തെ വർഷത്തിൽ 360 വേദി കിട്ടിയിരുന്ന സ്ഥാനത്ത് ഇപ്പോൾ 100 വേദികൾ മാത്രമാണ് ലഭിക്കുന്നത് .മത രാഷ്ട്രീയ പരിപാടികൾക്ക് ഇല്ലാത്ത നിരോധനമാണ് കലാ രംഗത്ത് നടപ്പാക്കുന്നത് .നാടകം പോലുള്ള പരിപാടികൾക്ക് ഇളവുകൾ അനുവദിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു

Ambiswami restaurant

സംഘടനയുടെ 3-ാം സംസ്ഥാന സമ്മേളനവും, കുടുംബ സംഗമവും 28-ന് വ്യാഴാഴ്ച്ച ഗുരുവായൂര്‍ നഗരസഭ ടൗണ്‍ഹാളില്‍ രാവിലെ 10-മണി മുതല്‍ രാത്രി 10-മണിവരെ . വിവിധ പരിപാടികളോടെ നടക്കും , ഗുരുവായൂര്‍ എം.എല്‍.എ: എന്‍.കെ. അക്ബര്‍ ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം ചെയര്‍മാന്‍ ബിജു രാജഗിരി അദ്ധ്യക്ഷത വഹിയ്ക്കും. ചടങ്ങില്‍ ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്‍ എം. കൃഷ്ണദാസ്, നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ എ. സായിനാഥന്‍, കൗണ്‍സിലര്‍ കെ.പി.എ റഷീദ് എന്നിവര്‍ മുഖ്യാഥിതികളാകും. സംഘടന ഭാരവാഹികളായ ലത്തീഫ് പത്തനാപുരം, മിനി ഏഴുകോണ്‍ എന്നിവര്‍ സംസാരിയ്ക്കും.

Second Paragraph  Rugmini (working)

ഉച്ചയ്ക്ക് 2-മണിയ്ക്ക് നാടകലോകത്ത് സമഗ്രമായ സംഭാവനകള്‍ സമ്മാനിച്ച് അരങ്ങൊഴിഞ്ഞുപോയ എന്‍.ജി. ഉണ്ണികൃഷ്ണന്‍, ആലീസ് മാത്യു, ദിനേശ് കുറ്റിയില്‍ എന്നിവർക്ക് അനുശോചനം രേഖപ്പെടുത്തും. വൈകീട്ട് 5-മണിയ്ക്ക് സിനിമാനടന്‍ ശിവജി ഗുരുവായൂരിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സാംസ്‌ക്കാരിക സമ്മേളനം, സുപ്രസിദ്ധ സിനിമ-സീരിയല്‍ താരം സീമാ ജി. നായര്‍ ഉദ്ഘാടനം ചെയ്യും. സിനിമാ നടന്മാരായ സുനില്‍ സുഗത, ജയരാജ് വാര്യര്‍ എന്നിവര്‍ പങ്കെടുത്ത് സംസാരിയ്ക്കും. ചടങ്ങില്‍ പ്രൊഫഷണല്‍ നാടകാഭിനയത്തിന് സംസ്ഥാന അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ശ്രീജ സംഘകേളി, ഗ്രീഷ്മ ഉദയന്‍, സജി മൂരാട്, കൂടാതെ ഏറ്റവും നല്ല ഷോട്ട് ഫിലിം നടനായി സംസ്ഥാന അവര്‍ഡ് കരസ്ഥമാക്കിയ അശോകന്‍ പതിയാരക്കര, എഴുത്തുകാരനും, സംവിധായകനും, നടനും, തികഞ്ഞ സംഘാടകനുമായ പൗണ്ണമി ശങ്കര്‍ എന്നിവരേയും ചടങ്ങില്‍ ആദരിയ്ക്കും.

Third paragraph

തുടര്‍ന്ന് രണ്ട് ലഘുനാടകങ്ങള്‍ക്ക് ശേഷം, രാത്രി 7-മണിയ്ക്ക് കോഴിക്കോട് സൃഷ്ടി കമ്മ്യൂണിക്കേഷന്‍സിന്റെ ”റാന്തല്‍” എന്ന നാടകവും അരങ്ങേറുമെന്ന് സംഘടനയുടെ രക്ഷാധികാരിയും, സിനിമാ നടനുമായ ശിവജി ഗുരുവായൂര്‍, പ്രസിഡണ്ട് ബിജു രാജഗിരി, ജനറല്‍ സെക്രട്ടറി സുധീര്‍ ബാബു, സംഘടന ഭാരവാഹികളായ ദാസ് പള്ളിപ്പുറം, ജെയ്‌സണ്‍ ഗുരുവായൂര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.