Madhavam header
Above Pot

യു എ ഇ യിൽ നഴ്‌സിംഗ് ജോലി വാഗ്ദാനം ചെയ്ത് യുവതികളെ തട്ടിപ്പിന് ഇരയാക്കിയ പ്രതി അറസ്റ്റിൽ

കൊ​ച്ചി: യു.​എ.​ഇ​യി​ലെ വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ലും ആ​ശു​പ​ത്രി​ക​ളി​ലും ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പ് ന​ട​ത്തി​യ കേ​സി​ൽ മു​ഖ്യ​പ്ര​തി​യ​ട​ക്കം മൂ​ന്നു​പേ​ർ പി​ടി​യി​ൽ. ക​ലൂ​രി​ലെ ടേ​ക്ക്​ ഓ​ഫ് റി​ക്രൂ​ട്ടി​ങ് ഏ​ജ​ന്‍സി ഉ​ട​മ ഫി​റോ​സ് ഖാ​ൻ, കൂ​ട്ടു പ്ര​തി എ​റ​ണാ​കു​ളം സ്വ​ദേ​ശി സ​ത്താ​ർ, ഒ​ളി​വി​ൽ ക​ഴി​യാ​ൻ സ​ഹാ​യം ന​ൽ​കി​യ കൊ​ല്ലം സ്വ​ദേ​ശി എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഏ​ജ​ൻ​സി​യു​ടെ വ​ല​യി​ൽ​പെ​ട്ട് അ​ഞ്ഞൂ​റോ​ളം മ​ല​യാ​ളി ന​ഴ്സു​മാ​ർ ദു​ബൈ​യി​ൽ ദു​രി​ത​ത്തി​ലാ​ണെ​ന്ന വാ​ർ​ത്ത ‘പുറത്തു വന്നിരുന്നു.

Astrologer

സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​തോ​ടെ ഫി​റോ​സ് ഖാ​ൻ ഒ​ള​ിവി​ൽ പോ​യി. തി​ര​ച്ചി​ൽ ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് കോ​ഴി​ക്കോ​ട് ര​ഹ​സ്യ​കേ​ന്ദ്ര​ത്തി​ലു​ണ്ടെ​ന്ന വി​വ​രം ല​ഭി​ച്ച​ത്. തു​ട​ർ​ന്ന് എ​റ​ണാ​കു​ളം നോ​ർ​ത്ത് പൊ​ലീ​സ് സം​ഘം എ​ത്തി ക​സ്​​റ്റ​ഡി​യി​ൽ എ​ടു​ക്കു​ക​യാ​യി​രു​ന്നു. ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ളം വ​ഴി ഡ​ൽ​ഹി​ക്ക് ക​ട​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യാ​ണ് പി​ടി​യി​ലാ​യ​ത്. വി​മാ​ന​യാ​ത്ര​ക്ക്​ കോ​വി​ഡ് ആ​ർ.​ടി പി.​സി.​ആ​ർ പ​രി​ശോ​ധ​ന​യ​ട​ക്കം ഇ​യാ​ൾ ന​ട​ത്തി​യി​രു​ന്നു. ദു​ബൈ​യി​െ​ല മ​റ്റു​പ്ര​തി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കാ​നും പൊ​ലീ​സ് ന​ട​പ​ടി ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് വ​ഞ്ചി​ച്ച​തി​ന് ഫി​റോ​സ് ഖാ​നെ​തി​രെ നോ​ര്‍ത്ത് പൊ​ലീ​സ് മു​മ്പും കേ​സെ​ടു​ത്തി​രു​ന്നു. ഈ ​കേ​സി​ല്‍ ജാ​മ്യ​ത്തി​ല്‍ ഇ​റ​ങ്ങി സ്ഥാ​പ​ന​ത്തിെൻറ പേ​ര് മാ​റ്റി ത​ട്ടി​പ്പ് തു​ട​രു​ക​യാ​യി​രു​ന്നു. അ​റ​സ്​​റ്റ്​ രേ​ഖ​പ്പെ​ടു​ത്തി ഞാ​യ​റാ​ഴ്ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​നാ​ണ് നീ​ക്കം.

ന​ഴ്‌​സ് വി​സ എ​ന്ന വ്യാ​ജേ​ന സ​ന്ദ​ർ​ശ​ക വി​സ ന​ല്‍കി വ​ഞ്ചി​ച്ചെ​ന്ന്​​ കൊ​ല്ലം പ​ത്ത​നാ​പു​രം പ​ട്ടാ​ഴി റീ​ന രാ​ജ​ന്‍ എ​ന്ന യു​വ​തി പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​ത്ത​ര​ത്തി​ൽ നി​ര​വ​ധി ന​ഴ്സു​മാ​രി​ൽ​നി​ന്ന് 2.5 ല​ക്ഷം മു​ത​ൽ മൂ​ന്നു​ല​ക്ഷം വ​രെ വാ​ങ്ങി​യാ​ണ് ദു​ബൈ​യി​ലെ​ത്തി​ച്ച​ത്. ഒ​ന്നേ​കാ​ൽ ല​ക്ഷം രൂ​പ​യാ​യി​രു​ന്നു വാ​ഗ്ദാ​നം ചെ​യ്ത ശ​മ്പ​ളം. വി​ശ്വാ​സ്യ​ത​ക്ക്​ യു.​എ.​ഇ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലെ ന​ഴ്സു​മാ​രെ​ന്ന വ്യാ​ജേ​ന ഏ​താ​നും സ്ത്രീ​ക​ൾ ഫോ​ണി​ലും വി​ളി​ച്ചു. യു.​എ.​ഇ​യി​ലെ​ത്തി​യ ഇ​വ​രോ​ട് ഹോം ​കെ​യ​റി​ലോ മ​സാ​ജ് സെൻറ​റി​ലോ ജോ​ലി ന​ൽ​കാ​മെ​ന്നാ​ണ് പി​ന്നീ​ട് ഏ​ജ​ൻ​സി അ​റി​യി​ച്ച​ത്.

മ​തി​യാ​യ ഭ​ക്ഷ​ണ​വും താ​മ​സ​സൗ​ക​ര്യ​വും ന​ൽ​കി​യ​തു​മി​ല്ല. സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഏ​ജ​ൻ​സി​യുെ​ട കൈ​യി​ൽ അ​ക​പ്പെ​ട്ടു. പ​ണം തി​രി​കെ ചോ​ദി​ച്ച​പ്പോ​ൾ 3000 ദി​ർ​ഹം (60,000രൂ​പ) ന​ൽ​കാ​മെ​ന്നാ​യി. മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ക്കു​മെ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ ഭീ​ഷ​ണി​യും തു​ട​ങ്ങി. എം.​എ​ൽ.​എ​മാ​ർ മു​ഖേ​ന കൊ​ച്ചി സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടും പ​രി​ഹാ​ര​മു​ണ്ടാ​യി​ല്ല. ഇ​തോ​ടെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും വി​വി​ധ പൊ​ലീ​സ് മേ​ധാ​വി​ക​ൾ​ക്കും പ​രാ​തി ന​ൽ​കി​യി​രു​ന്നു.

Vadasheri Footer