
യു പിയിൽ കാണാതായ സൈനികൻ തിരിച്ചെത്തി.

ഗുരുവായൂർ : മുംബൈയില്‍ നിന്നും യു.പിയിലേക്കുള്ള ട്രെയിന്‍ യാത്രക്കിടെ കാണാതായ ഗുരുവായൂര്‍ സ്വദേശിയായ സൈനികന്‍ വീട്ടില്‍ തിരിച്ചെത്തി.
താമരയൂര്‍ മസ്ജിദിന് സമീപം കൊങ്ങണം വീട്ടില്‍ ഗഫൂറിന്റെയും ഫൗസിയയുടെയും മകന്‍ ഫര്‍സീനാണ് (28) ശനിയാഴ്ച രാത്രി വീട്ടിലെത്തിയത്. ഇദ്ദേഹത്തെ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ആര്‍മി അധികൃതരെ വീട്ടുകാര്‍ വിവരമറിയിച്ചിട്ടുണ്ട്. ഫര്‍സീനെ കണ്ടെത്താനായി ഗുരുവായൂര്‍ പൊലീസ് യു.പിയിലേക്ക് പോയ സമയത്താണ് ഇദ്ദേഹം തിരിച്ചെത്തിയത്. ആര്‍മിയില്‍ പുണെ റെജിമെന്റില്‍ ആംഡ് ഫോഴ്‌സസ് മെഡിക്കല്‍ കോളജില്‍ ഫാര്‍മസിസ്റ്റ് ആയി ജോലി ചെയ്യുന്ന ഫര്‍സീന്‍ പരിശീലനത്തിനായി യു.പിയിലെ ബറേലിയിലുള്ള ആര്‍മി ആശുപത്രിയിലേക്ക് ട്രെയിന്‍ മാര്‍ഗം പോകുമ്പോഴാണ് കാണാതായത്. ബാന്ദ്രയില്‍ നിന്ന് 22975 നമ്പര്‍ റാംനഗര്‍ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസിലാണ് യു.പിയിലെ ബറേലിയിലേക്ക് പോയിരുന്നത്. ജൂലൈ10ന് രാത്രി 10.45 വരെ വീട്ടുകാരുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. പിന്നീട് വിവരമൊന്നുമില്ലായിരുന്നു.
അഞ്ച് വര്‍ഷം മുന്‍പാണ് ഫര്‍സീന്‍ ആര്‍മിയില്‍ ചേര്‍ന്നത്. മൂന്ന് മാസം മുമ്പ് നാട്ടില്‍ വന്നു പോയിരുന്നു. ഭര്‍ത്താവിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഫര്‍സീന്റെ ഭാര്യ സെറീന ഹൈകോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയിരുന്നു. മുഖ്യമന്ത്രിക്കും എം.പിക്കും എം.എല്‍.എക്കും ഗുരുവായൂര്‍ പൊലീസിലും പരാതി നല്‍കിയിരുന്നു
