
യു ഡി എഫ് രാപ്പകൽ സമരം.

ഗുരുവായൂർ : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടുള്ള സർക്കാർ അവഗണനയിലും പ്ലാൻ ഫണ്ട് വെട്ടി കുറച്ചതിലും, ഗുരുവായൂർ നഗരസഭ ദുർഭരണത്തിനുമെതിരെ പ്രതിഷേധിച്ച് യു ഡി എഫ് ഗുരുവായൂർ മുനിസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ രാപ്പകൽ സമരം ആരംഭിച്ചു വെള്ളിയാഴ്ച വൈകീട്ട് 5 മണി മുതൽ ഏപിൽ 5 രാവിലെ 8 മണി വരെ ഗുരുവായൂർ പടിഞ്ഞാറെ നടയിൽ നടക്കുന്ന രാപ്പകൽ സമരം കെ പി സി സി വർക്കിംഗ് പ്രസിഡണ്ട് ടി എൻ പ്രതാപൻ ഉദ്ഘാടനം ചെയ്തു

മുസ്ലീം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ആർ വി അബ്ദു റഹിം അദ്ധ്യക്ഷത വഹിച്ചു, നേതാക്കളായ തോമസ് ചിറമ്മൽ, ഒ.കെ. ആർ മണികണ്ഠൻ, ആൻ്റോ തോമസ്,ജോയ്ചെറിയാൻ, ആർ രവികുമാർ, കെ.വി.ഷാനവാസ്, പ്രതീഷ് ഒടാട്ട്, എം.എഫ്. ജോയ് മാസ്റ്റർ, ബാബു മാസ്റ്റർ, കെ.പി.എ. റഷീദ്, ആർ.എ .അബൂബക്കർ, നൗഷാദ് അഹമ്മു, ആർ.എച്ച്. അബ്ദുൾസലീം, സി. എസ്. സൂരജ്, എന്നിവർ സംസാരിച്ചു
