Post Header (woking) vadesheri

യുഡിഎഫ് ഗുരുവായൂരിൽ യുവജന കൺവൻഷൻ സംഘടിപ്പിച്ചു.

Above Post Pazhidam (working)

ഗുരുവായൂർ : യു.ഡി.എഫ് സ്ഥാനാർത്ഥി ടി.എൻ.പ്രതാപന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി ഐക്യജനാധിപത്യ മുന്നണി ഗുരുവായൂർ മണ്ഡലം യുവജന കൺവൻഷൻ സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ.കെ.കെ ഷിബു കൺവൻഷൻ ഉദ്‌ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി.എസ്.സൂരജ് അധ്യക്ഷത വഹിച്ചു. മുൻ മണ്ഡലം പ്രസിഡന്റ് നിഖിൽ.ജി.കൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് നേതാക്കളായ കെ.യു.മുസ്താക്ക്, പി.ആർ.പ്രകാശൻ, പി.കെ.ഷാനാജ്, രഞ്ജിത്ത് പാലിയത്ത്, ജഗദീഷ് മാണിക്കത്ത്പടി, കെ.വി.സുബൈർ, രഞ്ജിത്ത് ചാമുണ്ഡേശ്വരി, അരുൺ മമ്മിയൂർ, രതീഷ്.ഒ.നായർ, അനിൽ കുമാർ, ബാബു സോമൻ, പി.കൃഷ്ണദാസ്, റിഷാം റസാക്ക്, ഉണ്ണിമോൻ നെന്മിനി എന്നിവർ സംസാരിച്ചു.

Ambiswami restaurant