Header 1 vadesheri (working)

റെഡ് അലേര്‍ട്ട് ,തൃശൂര്‍ -എറണാകുളം ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു.

Above Post Pazhidam (working)

കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് എറണാകുളം, തൃശൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. മഴ കനക്കാന്‍ സാധ്യതയുണ്ടെന്ന് മുന്‍കൂട്ടി കണ്ടാണ് ജില്ലാ ഭരണകൂടങ്ങളുടെ തീരുമാനം. മാത്രമല്ല, എറണാകുളത്തെ പയിടങ്ങളിലും വലിയ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ഇനിയും മഴ കനത്താല്‍ ഒരുപക്ഷേ കൂടുതല്‍ ജില്ലകളില്‍ അവധി പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. എറണാകുളം ജില്ലയില്‍ ഒമ്ബത് ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നിട്ടുണ്ട്. 1600ഓളം പേര്‍ ക്യാംപുകളിലാണ്.

First Paragraph Rugmini Regency (working)

അതിനിടെ മഴയ്ക്ക് അല്‍പ്പം ശമനം വന്നതിനെ തുടര്‍ന്ന് എറണാകുളം നോര്‍ത്ത് വഴിയുള്ള ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു. സൗത്തില്‍ തടസം തുടരുകയാണ്.
തിങ്കളാഴ്ച ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പാലക്കാട്, തൃശൂര്‍, എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലാണ് റെഡ് അലേര്‍ട്ട്. കണ്ണൂരും കാസര്‍ഗോഡും ഒഴികെയുള്ള അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ ചൊവ്വാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

കേരളത്തില്‍ വ്യാഴാഴ്ച വരെ ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥാന നിരീക്ഷകര്‍ പറയുന്നത്. മൂന്ന് ന്യൂനമര്‍ദ്ദങ്ങള്‍ തുടര്‍ച്ചയായി രൂപപ്പെടുന്നതാണ് കേരളത്തില്‍ മഴ ശക്തമാക്കാന്‍ പോകുന്നത്. മൂന്നാമതുണ്ടാകുന്ന ന്യൂനമര്‍ദ്ദം ചിലപ്പോള്‍ ശക്തിപ്പെടുകയും ചുഴലിക്കാറ്റിന് വഴിയൊരുക്കുകയും ചെയ്‌തേക്കാം. പത്തനംതിട്ട ജില്ലയില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു . യെല്ലോ അലര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. സര്‍വകലാശാല പരീക്ഷകള്‍ക്ക് മാറ്റമില്ല. തിരുവനന്തപുരത്തും സമാനമായ തീരുമാനം ജില്ലാ ഭരണകൂടം സ്വീകരിച്ചു. എറണാകുളം ജില്ലയിലും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തൃശ്ശൂർ മലപ്പുറം ജില്ലകളിൽ ഉച്ചയ്ക്ക് ശേഷം അവധി നല്‍കി. കൊല്ലത്ത് ഭാഗിക അവധിയാണ്

Second Paragraph  Amabdi Hadicrafts (working)