ഇറാന്‍ ആക്രമണത്തിന് തയ്യാറായാല്‍ അവരെ തകർക്കും : ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: ഇറാനെതിരെ ശക്തമായ താക്കീതുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന്‍ ആക്രമണത്തിന് തയ്യാറായാല്‍ അവരെ തകര്‍ക്കുമെന്ന് ട്രംപ് പറഞ്ഞു. മേഖലയിലെ അമേരിക്കന്‍ ഉദ്യോഗസ്ഥരെയോ അമേരിക്കയുടെ താല്‍പ്പര്യമുള്ള കേന്ദ്രങ്ങളെയോ ആക്രമിച്ചാല്‍ ഇറാനെ നശിപ്പിക്കുമെന്ന് ട്രംപ് ട്വീറ്റ് ചെയ്തു. അമേരിക്കയും ഇറാനും തമ്മിലുള്ള ബന്ധം വഷളായിരിക്കെയാണ് ട്രംപിന്റെ ഭീഷണി. ഇറാന്‍ തീരത്ത് അമേരിക്ക യുദ്ധക്കപ്പലും യുദ്ധവിമാനങ്ങളും ബോംബറുകളും വിന്യസിച്ചിട്ടുണ്ട്. മേഖലയില്‍ ഇറാന്‍ ഭീഷണി നിലനില്‍ക്കുന്നു എന്നാരോപിച്ചാണ് അമേരിക്കയുടെ നീക്കം. ഏത് സമയവും ആക്രമണം തുടങ്ങിയേക്കാമെന്ന സൂചന നല്‍കി കഴിഞ്ഞദിവസങ്ങളില്‍ ഒട്ടേറെ പ്രകടമായ മാറ്റങ്ങള്‍ കണ്ടിരുന്നു.