Post Header (woking) vadesheri

തൃശ്ശൂര്‍ ജില്ലയില്‍ 2,329 പേര്‍ക്ക് കൂടി കോവിഡ്, ടി പി ആർ 20.97%

Above Post Pazhidam (working)

Arya bhavan inner

തൃശ്ശൂര്‍ : ജില്ലയില്‍ ശനിയാഴ്ച്ച (18/09/2021) 2,329 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,640 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 21,475 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 65 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,64,903 ആണ്. 4,41,481 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.97% ആണ്.

Second Paragraph  Sarovaram(working)
 ജില്ലയില്‍ ശനിയാഴ്ച്ച സമ്പര്‍ക്കം വഴി 2,315 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 04 ആരോഗ്യപ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 06 പേര്‍ക്കും, ഉറവിടം അറിയാത്ത 04 പേര്‍ക്കും രോഗബാധഉണ്ടായിട്ടുണ്ട്.

രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 164 പുരുഷന്‍മാരും 179 സ്ത്രീകളും പത്ത് വയസ്സിനു താഴെ 64 ആണ്‍കുട്ടികളും 82 പെണ്‍കുട്ടികളുമുണ്ട്.

Third paragraph Saravan bhavan

രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ –

First Paragraph Jitesh panikar (working)

തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ – 203
വിവിധകോവിഡ് ഫസ്റ്റ ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളില്‍- 366
സര്‍ക്കാര്‍ ആശുപത്രികളില്‍ – 270
സ്വകാര്യ ആശുപത്രികളില്‍ – 484
വിവിധ ഡോമിസിലിയറി കെയര്‍ സെന്‍ററുകളില്‍ – 977

കൂടാതെ 16,846 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്.
4,011 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 272 പേര്‍ ആശുപത്രിയിലും 3,739 പേര്‍ വീടുകളിലുമാണ്.

11,103 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 2,909 പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 7,933 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 261 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 31,24,385 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

എരുമപ്പെട്ടി, പഴഞ്ഞി, വില്‍വട്ടം/മാടക്കത്തറ, ആലപ്പാട് എന്നിവിടങ്ങളില്‍ നാളെ (19/09/2021) മൊബൈല്‍ ടെസ്റ്റിംഗ് ലാബുകള്‍ കോവിഡ്-19 ടെസ്റ്റുകള്‍ സൗജന്യമായി ചെയ്യുന്നതാണ്. പൊതുജനങ്ങള്‍ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്.
ജില്ലയില്‍ ഇതുവരെ 31,20,462 ഡോസ് കോവിഡ് 19 വാക്സിന്‍ വിതരണം ചെയ്തു. ഇതില്‍ 22,16,949 പേര്‍ ഒരു ഡോസ് വാക്സിനും, 9,03,513 പേര്‍ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു.