Post Header (woking) vadesheri

മലപ്പുറം ഒഴിച്ചുള്ള ജില്ലകളിലെ ട്രിപ്പിൾ ലോക്ക് ഡൗൺ പിൻവലിച്ചു.

Above Post Pazhidam (working)

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക് ഡൗണ്‍ മെയ് 30 വരെ നീട്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ട്രിപ്പിള്‍ ലോക്ഡൗണ്‍ മലപ്പുറത്ത് മാത്രം. എറണാകുളം, തൃശൂര്‍, തിരുവനന്തപുരം ജില്ലകളില്‍ നാളെ രാവിലെ മുതല്‍ സാധാരണ ലോക്ക്ഡൗണ്‍ തുടരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. മലപ്പുറത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലാണ അതുകൊണ്ടാണ് ജില്ലയില്‍ നടപടികള്‍ ശക്തമാക്കുന്നത്. പോലീസിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും, അതിനായി ഐജി മലപ്പുറത്ത് ക്യാമ്പ് ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.തിരുവനന്തപുരം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ രോഗവ്യാപനം കുറഞ്ഞതിനാലാണ് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പിന്‍വലിക്കുന്നത്.

Ambiswami restaurant

Second Paragraph  Rugmini (working)

സംസ്ഥാനത്ത് ഇന്ന് 29,673 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 4151, മലപ്പുറം 3499, എറണാകുളം 3102, പാലക്കാട് 3040, കൊല്ലം 2745, തൃശൂര്‍ 2481, കോഴിക്കോട് 2382, ആലപ്പുഴ 2072, കോട്ടയം 1760, കണ്ണൂര്‍ 1410, ഇടുക്കി 1111, പത്തനംതിട്ട 878, കാസര്‍ഗോഡ് 650, വയനാട് 392 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത് .കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 142 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 6994 ആയി
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,33,558 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.22 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,85,55,023 സാമ്പിളുകളാണ് പരിശോധിച്ചത്

Third paragraph

വിദേശത്ത് ജോലിക്കോ പഠനത്തിനോ പോകുന്ന വര്‍ക്ക് വാക്‌സിന്‍ നല്‍കും. ബ്ലാക്ക് ഫംഗസ് ചികിത്സക്ക് മരുന്ന് ഉറപ്പാക്കും. ബോധവത്കരണം സംഘടിപ്പിക്കും. ബ്ലാക്ക് ഫംഗസ് മുന്‍പും സംസ്ഥാനത്തുണ്ടായിരുന്നു. കോറോണ ഉണ്ടായതിന് ശേഷം ബ്ലോക്ക് ഫംഗസ് വര്‍ധിച്ചിട്ടില്ല. വയറോളജി ഇന്‍സ്റ്റിട്ട്യൂട്ടില്‍ വാക്‌സിന്‍ കമ്പിനിയുടെ ശാഖ തുറക്കുന്ന കാര്യം പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വനവാസി കോളനിയില്‍ അവശ്യ സാധനങ്ങള്‍ ലഭ്യമാക്കുന്നുണ്ടോ എന്ന് കളക്ടര്‍മാര്‍ ഉറപ്പ് വരുത്തണം. പാഠ പുസ്തകങ്ങള്‍ വാഹനങ്ങളില്‍ കൊണ്ടുപോകുന്നത് അവശ്യ സര്‍വീസാക്കും. വിത്ത് ഇറക്കുന്ന കര്‍ഷകര്‍ക്കും കൃഷി പണിക്കാര്‍ക്കും സത്യവാങ്മൂലം എഴുതി യാത്ര ചെയ്യാം. കണ്ടേയ്ന്‍മെന്റ് സോണില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കില്ല. നിര്‍മാണ സാമിഗ്രികള്‍ വില്‍ക്കുന്ന കടകള്‍ക്കും തുറക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.