ചാവക്കാട് മലിന ജല സംസ്ക്കരണ പ്ലാന്റ് ഉൽഘാടനം ചെയ്തു.

ചാവക്കാട് : നഗരസഭയുടെ ബസ് സ്റ്റാൻഡിന് സമീപത്തായുള്ള ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമ കേന്ദ്രത്തിനോട് ചേർന്ന് ചാവക്കാട് നഗരസഭ സ്ഥാപിച്ച മലിന ജല സംസ്ക്കരണ പ്ലാന്റിന്റെ ഉൽഘാടനം ചെയർപേഴ്സൺ ഷീജ പ്രശാന്ത് നിർവഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാഹിന സലീം അധ്യക്ഷത വഹിച്ചു. നഗരസഭാ സെക്രട്ടറി . ആകാശ് എം എസ് പദ്ധതി വിശദീകരണം നടത്തി.
.

സ്ഥിരം സമിതി അധ്യക്ഷരായ പ്രസന്ന രണദിവെ , അഡ്വ. മുഹമ്മദ് അൻവർ എ വി, കൗൺസിലർ മാരായ ഷാനവാസ് കെ വി, എം ആർ രാധാകൃഷ്ണൻ, സത്താർ കെ വി, നഗരസഭാ അസിസ്റ്റന്റ് എൻജിനീയർ . ടോണി സി എൽ, ശ്യാം പ്രകാശ്, നഗരസഭ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ: ഷാജി കുമാർ എ എന്നിവർ സംസാരിച്ചു.

മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ശുചിത്വ ബസ് സ്റ്റാൻഡ്, 13 ഹരിത വിദ്യാലയങ്ങൾ, ഒരു ഹരിത കലാലയം, 36 ഹരിത ഓഫീസുകൾ എന്നിവയുടെ പ്രഖ്യാപനവും നടത്തി. സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ . ഷമീർ എം നന്ദി പറഞ്ഞു.