Header 1 vadesheri (working)

തൃശ്ശൂരിൽ ഓടിക്കൊണ്ടിരുന്ന ട്രെയിന്റെ എഞ്ചിനും ബോഗിയും വേർപ്പെട്ടു .

Above Post Pazhidam (working)

തൃശ്ശൂർ: തൃശൂരിൽ ഓടിക്കൊണ്ടിരിന്ന എറണാകുളം മംഗള എക്സ്പ്രസ്സിൻ്റെ എഞ്ചിൻ വേർപെട്ടു. തൃശൂർ സ്റ്റേഷൻ വിട്ടയുടനെയായിരുന്നു സംഭവം. ട്രെയിൻ വേഗത കുറവായതിനാൽ അപകടമൊഴിവായി.സംഭവത്തെക്കുറിച്ച് തിരുവനന്തപുരം ഡിവിഷൻ സുരക്ഷാ വിഭാഗം അന്വേഷണം ആരംഭിച്ചു. ഉച്ചതിരിഞ്ഞ് മൂന്നു മണിയോടെയായിരുന്നു സംഭവം. എറണാകുളം നിസ്സാമുദ്ദീൻ മംഗള എക്സ്പ്രസ് തൃശൂർ സ്റ്റേഷനിൽ നിന്ന് എടുത്തതിന് പിന്നാലെയാണ് ബോഗിയിൽ നിന്ന് വേർപെട്ട് എഞ്ചിൻ മുന്നോട്ടു പോയത്.

First Paragraph Rugmini Regency (working)

മുപ്പത് മീറ്ററിലധികം വ്യത്യാസത്തിലാണ് എഞ്ചിൻ നിന്നത്. വേഗത്തിൽ തന്നെ തൃശുർ / പൂങ്കുന്നം റെയിൽവേ സ്‌റ്റേഷനുകളിൽ നിന്നായി ജീവനക്കാരെത്തി പതിനഞ്ച് മിനിട്ടിനുള്ളിൽ എഞ്ചിൻ ഘടിപ്പിച്ചു. സ്റ്റേഷനിൽ നിന്ന് വിട്ടയുടനെ ആയതിനാൽ വണ്ടിക്ക് വേഗം കുറവായിരുന്നു.അതു കൊണ്ടാണ് അപകടം ഒഴിവായത്.സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ തിരുവനന്തപുരം ഡിവിഷൻ എഞ്ചിനിയർമാരുടെ സംഘത്തെ നിയോഗിക്കുമെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു. സാങ്കേതിക തകരാർ സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം

Second Paragraph  Amabdi Hadicrafts (working)