Header 1 vadesheri (working)

ട്രെയിൻ ടിക്കറ്റ് നിരക്ക് വർധന നാളെ നിലവിൽ വരും

Above Post Pazhidam (working)

ന്യൂ ഡൽഹി : റെയിൽവേ ടിക്കറ്റ് നിരക്ക് വർദ്ധന നാളെ മുതൽ പ്രാബല്യത്തിൽ വരും. എസി കോച്ചുകളിൽ കിലോമീറ്ററിന് രണ്ട് പൈസയും എക്സ്പ്രസ് / മെയിൽ ട്രെയിനുകളിൽ സെക്കൻഡ് ക്ലാസ് ടിക്കറ്റുകൾക്ക് 1 പൈസ വീതവും വർദ്ധിക്കും. സബർബൻ ടിക്കറ്റുകൾക്കും, സീസൺ ടിക്കറ്റുകൾക്കും വർധനവ് ബാധകമല്ല. വന്ദേഭാരത് ഉൾപ്പടെയുള്ള ട്രെയിനുകൾക്കും നിരക്ക് വർദ്ധന ബാധകമാണ്. എന്നാൽ നേരത്തെ ബുക് ചെയ്ത ടിക്കറ്റുകൾക്ക് വർദ്ധനവ് ബാധകമല്ല.
എസി ത്രീടയർ, ചെയർകാർ, എസി ടു ടയർ, ഫസ്റ്റ് ക്ലാസ് എന്നിവയ്ക്കാണ് 2 പൈസ വർദ്ധന നടപ്പാക്കുന്നത്. സെക്കൻഡ് ക്ലാസ്, സ്ലീപർ ക്ലാസ് ടിക്കറ്റുകൾക്ക് ഒരു പൈസ വീതം കിലോമീറ്ററിന് വർധിപ്പിക്കും. ഓർഡിനറി നോൺ എസി ടിക്കറ്റുകൾക്ക് 500 കി.മീ വരെ ടിക്കറ്റ് നിരക്കിൽ മാറ്റമുണ്ടാകില്ല. 501 കി.മീ മുതൽ 1500 കി.മീ വരെ ടിക്കറ്റിന് 5 രൂപ വർധിക്കും. 1501 കി.മീ മുതൽ 2500 കി.മീ വരെ 10 രൂപ വീതം ടിക്കറ്റിൽ നിരക്ക് വർധിക്കും. 2501 മുതൽ 3000 കി.മീ വരെ 15 രൂപയാണ് വർധിക്കുക.

First Paragraph Rugmini Regency (working)