Header 1 = sarovaram
Above Pot

ട്രേഡേഴ്‌സ് കൾച്ചറൽ സെന്റർ വാർഷികം ജൂൺ 10ന്

ഗുരുവായൂർ ::ട്രേഡേഴ്സ് കൾച്ചറൽ സെന്ററിന്റെ വാർഷിക ആഘോഷവും കുടുംബ സംഗമവും ജൂൺ 10ന് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തിങ്കളാഴ്ച വൈകിട്ട് 5.30ന് ഗുരുവായൂർ നഗരസഭ ഫ്രീഡം ഹാളിൽ നടക്കുന്ന വാർഷികാഘോഷം മുൻ എംഎൽഎ കെ. വി.അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്യും.നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് മുഖ്യാതിഥിയാകും. ചടങ്ങിൽ പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ്, സിബിഎസ്ഇ പരീക്ഷയിൽ എ വൺ ലഭിച്ച നഗരസഭയിലെ മുഴുവൻ വിദ്യാർഥികളെയും ആദരിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.അർഹരായ വിദ്യാർഥികൾ ജൂൺ ആറിനകം 98957 60611, 98955 11992
എന്നീ നമ്പറുകളിൽ
ബന്ധപ്പെടേണ്ടതാണ്. ഭാരവാഹികളായ സെക്രട്ടറി സി. ഡി ജോൺസൺ, പ്രസിഡന്റ് കെ.ജോഫി കുര്യൻ , വൈസ് പ്രസിഡന്റ് പി. എ. അരവിന്ദൻ, ജോയിന്റ് സെക്രട്ടറി പി. എ. അരവിന്ദൻ, ജോയിന്റ് സെക്രട്ടറി എ. ബി. ഷാജി, ട്രഷറർ ലോറൻസ് നീലങ്കാവിൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Vadasheri Footer