Madhavam header
Above Pot

“തുമ്പപ്പൂവ്” വീഡിയോ ആൽബം സാമൂഹിക മാധ്യമങ്ങളിൽ വൈറലായി

ഗുരുവായൂർ : മാധ്യമപ്രവർത്തക പാർവതി ഗുരുവായൂരിന്റെ നേതൃത്വത്തിൽ പുറത്തിറക്കിയ ഓണാഘോഷവുമായി ബന്ധപ്പെട്ട വീഡിയോ ആൽബം തുമ്പപ്പൂവ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. തങ്ക നിലാവല തുന്നിയെടുക്കും തുമ്പപ്പൂവേ എന്ന വരികളിൽ തുടങ്ങുന്ന ആൽബമാണ് നവമാധ്യമങ്ങളിൽ തരംഗമായത്. ഗൃഹാതുരത്വം നിറഞ്ഞ ഓണക്കാലത്തെ ഓർമകളെ ഉണർത്തുന്ന നിരവധി ദൃശ്യങ്ങളാണ് ഈ ആൽബത്തെ വേറിട്ടതാക്കുന്നത്.

Astrologer

പൂക്കളം, തിരുവാതിരക്കളി, ഓണസദ്യ എന്നിവയും ഒത്തൊരുമയുടെയും സൗഹൃദത്തിന്റെയും സമൃദ്ധിയുടേയും ഓണക്കാലത്തെയും വരവേൽക്കാൻ ഒരുങ്ങുന്നതിനുള്ള അഭൂതപൂർവമായ നിമിഷങ്ങളാണ് ഈ ആൽബത്തിൽ നിറഞ്ഞുനിൽക്കുന്നത്.
സംവിധാനം -മാധ്യമപ്രവർത്തക പാർവതി ഗുരുവായൂർ
കോ -ഡയറക്ടർ -സജീഷ് സത്യ
ചായാഗ്രഹണം -വിജേഷ് നാഥ് , അതുൽ രാജ്‌
കോ -ക്യാമറ -നൗഷിൽ
എഡിറ്റിംഗ് -ഷിനു ഷാബി
സ്റ്റുഡിയോ -വിശാഖം
ഗാന രചയിതാവ് -നാരായണൻ കല്ലേക്കാട്
സംഗീതം- ശ്രാവൺ ചെമ്പകത്ത്
ഗായിക -ജ്യോതി ശിവൻ
ഓർക്കസ്ട്രേഷൻ – കെ.ശബരീഷ്ചൊവ്വല്ലൂർ പടി, പാങ്ങ് എന്നിവിടങ്ങളിലാണ് ചായാഗ്രഹണം നടത്തിയത്.

Vadasheri Footer