Post Header (woking) vadesheri

തൃശൂരിൽ 2147 പേര്‍ക്ക് കൂടി കോവിഡ്,ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 20.36%

Above Post Pazhidam (working)


തൃശ്ശൂര്‍ : ജില്ലയിൽ ചൊവ്വാഴ്ച്ച 2147 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2489 പേര്‍ രോഗമുക്തരായി. ജില്ലയിൽ  രോഗബാധിതരായി ചികിത്സയിൽ  കഴിയുന്നവരുടെ എണ്ണം 13,355 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 93 പേര്‍ മറ്റു ജില്ലകളിൽ  ചികിത്സയിൽ  കഴിയുന്നു. ജില്ലയിൽ  ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,25,371 ആണ്. 2,10,717 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 20.36% ആണ്.

Arya bhavan inner

Second Paragraph  Sarovaram(working)


        ജില്ലയിൽ  ചൊവ്വാഴ്ച്ച സമ്പര്‍ക്കം വഴി 2123 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 14 പേര്‍ക്കും, 07 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, കൂടാതെ ഉറവിടം അറിയാത്ത 03 പേര്‍ക്കും  രോഗബാധ ഉണ്ടായിട്ടുണ്ട്.
രോഗ ബാധിതരിൽ  60 വയസ്സിനുമുകളിൽ 165 പുരുഷന്‍മാരും 182 സ്ത്രീകളും         പത്ത് വയസ്സിനു താഴെ 83 ആണ്‍കുട്ടികളും 78 പെണ്‍കുട്ടികളുമുണ്ട്.

Third paragraph Saravan bhavan


രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ  കഴിയുന്നവര്‍ – 
തൃശ്ശൂര്‍ ഗവ. മെഡിക്കൽ കോളേജിൽ  – 350വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളിൽ – 857സര്‍ക്കാര്‍ ആശുപത്രികളിൽ  – 326സ്വകാര്യ ആശുപത്രികളിൽ  – 801വിവിധ ഡോമിസിലിയറി കെയര്‍ സെന്‍ററുകളിൽ – 1362
കൂടാതെ 7,512 പേര്‍ വീടുകളിലും ചികിത്സയിൽ കഴിയുന്നുണ്ട്.         1456 പേര്‍ പുതിയതായി ചികിത്സയിൽ  പ്രവേശിച്ചതിൽ  451 പേര്‍ ആശുപത്രിയിലും  1005 പേര്‍ വീടുകളിലുമാണ്. 

First Paragraph Jitesh panikar (working)

        10,547 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതി  6,652 പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 3,724 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 171 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ  ഇതുവരെ ആകെ 16,83,957 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.