Post Header (woking) vadesheri

മാർതോമാശ്ലീഹായുടെ ഭാരത പ്രവേശന തിരുന്നാൾ

Above Post Pazhidam (working)

ചാവക്കാട് : പാലയൂര്‍ മാര്‍തോമാ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ത്ഥകേന്ദ്രത്തില്‍ വി. തോമാശ്ലീഹായുടെ ഭാരത പ്രവേശന തിരുനാള്‍ ശനിയാഴ്ച ആഘോഷിക്കുമെന്ന് തീര്‍ഥകേന്ദ്രം ആര്‍ച്ച് പ്രീസ്റ്റ് ഫാ. ഡേവിസ് കണ്ണമ്പുഴ അറിയിച്ചു. ശനിയാഴ്ച ഉച്ചതിരിഞ്ഞ് അഞ്ചിന് ബ്ലാങ്ങാട് കടല്‍തീരത്തുള്ള സാന്ത്വനം പ്രാര്‍ത്ഥനാലയത്തില്‍ നടക്കുന്ന തിരുകര്‍മ്മങ്ങള്‍ക്ക് തൃശ്ശൂര്‍ അതിരൂപത മെത്രാപോലീത്ത മാര്‍ ആന്‍ഡ്രൂസ് താഴത്ത്, സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ എന്നിവര്‍ കാര്‍മ്മികത്വം വഹിക്കും.

Srepathi

തുടര്‍ന്ന് തോമാശ്ലീഹായുടെ തിരുശേഷിപ്പുകൊണ്ട് കരയും കടലും ആശീര്‍വദിക്കും. മത്സ്യതൊഴിലാളികള്‍ക്കുള്ള ആശീര്‍വാദവും വള്ളം, ബോട്ട്, വല എന്നിവയുടെ വെഞ്ചരിപ്പും ഉണ്ടായിരിക്കും. തുടര്‍ന്ന് ആഘോഷമായ നൊവേനയും ലദീഞ്ഞും ഉണ്ടാവും. ശേഷം പാലയൂര്‍ ഇടവകയിലെ ഭക്ത സംഘടനകളുടെ നേതൃത്വത്തില്‍ മാര്‍ഗ്ഗംകളി, പരിചമുട്ട്, ചവിട്ട് നാടകം, റമ്പാന്‍ പാട്ട് തുടങ്ങിയ പരിപാടികള്‍ അവതരിപ്പിക്കും.

Second Paragraph  Bridalls (working)

അസി.വികാരി ഫാ. നിതിന്‍ താഴത്ത്, നടത്തുകൈക്കാരന്‍ സാബു മഞ്ഞളി, പി.ആര്‍.ഒ. ഇ. ജെഫിന്‍ ജോണി, കണ്‍വീനര്‍ സി.ജി.ജെയ്‌സണ്‍, സാന്ത്വനതീരം പ്രതിനിധി ടോണി, ജോ. കണ്‍വീനര്‍ പി.എ. ഹൈസണ്‍, മറ്റു കൈക്കാരന്മാരായ ഷിനു ജോസ്, കെ.പി. വര്‍ഗീസ്, ജോണ്‍ജോ ജോണ്‍സന്‍ എന്നിവരും വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു