Post Header (woking) vadesheri

തൃശൂരിൽ 1938 പേര്‍ക്ക് കൂടി കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 18.89%

Above Post Pazhidam (working)

Arya bhavan inner

തൃശ്ശൂര്‍ : ജില്ലയില്‍ വ്യാഴാഴ്ച്ച (27/05/2021) 1938 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1531 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 14,109 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 93 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,29,518 ആണ്. 2,14,075 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 18.89% ആണ്.

Second Paragraph  Sarovaram(working)

Third paragraph Saravan bhavan
    ജില്ലയില്‍ വ്യാഴാഴ്ച്ച സമ്പര്‍ക്കം വഴി 1920 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 06 പേര്‍ക്കും, 08 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, കൂടാതെ ഉറവിടം അറിയാത്ത 04 പേര്‍ക്കും  രോഗബാധ ഉണ്ടായിട്ടുണ്ട്.

രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 137 പുരുഷന്‍മാരും 155 സ്ത്രീകളും പത്ത് വയസ്സിനു താഴെ 93 ആണ്‍കുട്ടികളും 88 പെണ്‍കുട്ടികളുമുണ്ട്.

First Paragraph Jitesh panikar (working)

രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ –

  1. തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ – 298
  2. വിവിധ കോവിഡ് ഫസ്റ്റ ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളില്‍- 935
  3. സര്‍ക്കാര്‍ ആശുപത്രികളില്‍ – 319
  4. സ്വകാര്യ ആശുപത്രികളില്‍ – 789
  5. വിവിധ ഡോമിസിലിയറി കെയര്‍ സെന്‍ററുകളില്‍ – 1412

കൂടാതെ 8,418 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്.
2,222 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 464 പേര്‍ ആശുപത്രിയിലും 1,758 പേര്‍ വീടുകളിലുമാണ്.

10,261 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 6,218 പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 3,878 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 165 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 17,05,229 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

ജില്ലയില്‍ ഇതുവരെ കോവിഡ് 19 വാക്സിന്‍ സ്വീകരിച്ചവര്‍വിഭാഗം

  1. ആരോഗ്യപ്രവര്‍ത്തകര്‍ ( ഫസ്റ്റ് ഡോസ്) 45,645 ( സെക്കന്‍റ് ഡോസ് ) 38,742
  2. മുന്നണി പോരാളികള്‍ ( ഫസ്റ്റ് ഡോസ്) 36,828 ( സെക്കന്‍റ് ഡോസ് ) 23,750
  3. 45 വയസ്സിന് മുകളിലുളളവര്‍ ( ഫസ്റ്റ് ഡോസ്) 5,37,798 ( സെക്കന്‍റ് ഡോസ് ) 99,197
  4. 18-44 വയസ്സിന് ഇടയിലുളളവര്‍ 8,469( ഫസ്റ്റ് ഡോസ്
  5. ആകെ ( ഫസ്റ്റ് ഡോസ്) 6,28,740 ( സെക്കന്‍റ് ഡോസ് ) 1,61,689