Header 1 vadesheri (working)

തൃശൂരിൽ മുവ്വായിരവും കടന്ന് കോവിഡ് രോഗികൾ .

Above Post Pazhidam (working)

First Paragraph Rugmini Regency (working)

തൃശൂര്‍ : ജില്ലയിൽ ചൊവ്വാഴ്ച്ച 3097 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1302 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 22,799 ആണ്. തൃശൂര്‍ സ്വദേശികളായ 121 പേര്‍ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,35,651 ആണ്. 1,12,179 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്.

Second Paragraph  Amabdi Hadicrafts (working)


ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 25.88% ആണ്. നാല് ദിവസത്തിനകം ജില്ലയിലെ രോഗികളിൽ ക്രമാതീതമായ വർധനവുണ്ടാകുമെന്നും ഇരട്ടിയിലധികമെത്തുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജില്ല സജ്ജമാണ്. മെഡിക്കൽ കോളേജിലടക്കം മുൻകരുതലെടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. കോവിഡ് പ്രതിരോധ ബോധവൽക്കരണത്തിനായി തൃശൂർ സിറ്റി പോലീസ് നടപ്പിലാക്കിയ പദ്ധതി മാതൃകാപരമാണ്. ഇത് സംസ്ഥാനമാകെ വ്യാപിപ്പിക്കുന്നതിന് ഡി.ജി.പിക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

ജില്ലയിൽ ചൊവ്വാഴ്ച്ച സമ്പര്‍ക്കം വഴി 3072 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 17 പേര്‍ക്കും, 05 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, ഉറവിടം അറിയാത്ത 03 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 210 പുരുഷന്‍മാരും 200 സ്ത്രീകളും, പത്ത് വയസ്സിനു താഴെ 94 ആണ്‍കുട്ടികളും 75 പെണ്‍കുട്ടികളുമുണ്ട്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവര്‍ –

തൃശ്ശൂര്‍ ഗവ. മെഡിക്കൽ കോളേജിൽ – 457
വിവിധ കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളിൽ – 1068
സര്‍ക്കാര്‍ ആശുപത്രികളിൽ – 321
സ്വകാര്യ ആശുപത്രികളിൽ – 487

കൂടാതെ 17,369 പേര്‍ വീടുകളിലും ചികിത്സയിൽ കഴിയുന്നുണ്ട്.

2409 പേര്‍ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 457 പേര്‍ ആശുപത്രിയിലും 1952 പേര്‍ വീടുകളിലുമാണ്.

11,969 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 7921 പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 3525 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 523 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 13,49,861 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

773 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,75,932 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 86 പേര്‍ക്ക് സൈക്കോ സോഷ്യൽ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നൽകി.

ജില്ലയിൽ ഇതുവരെ കോവിഡ് വാക്‌സിൻ സ്വീകരിച്ചവർ

ആരോഗ്യപ്രവർത്തകർ
ഫസ്റ്റ്ഡോസ് 44,899
സെക്കൻറ് ഡോസ് 36,353
മുന്നണി പോരാളികൾ
ഫസ്റ്റ് ഡോസ് 11,144
സെക്കൻ്റ്ഡോസ് 11,097
പോളിംഗ് ഓഫീസർമാർ
ഫസ്റ്റ്ഡോസ് 24,494
സെക്കൻ്റ് ഡോസ് 9,375
45-59 വയസ്സിന് ഇടയിലുളളവർ
ഫസ്റ്റ് ഡോസ് 1,90,599
സെക്കൻ്റ് ഡോസ് 8,124
60 വയസ്സിന് മുകളിലുളളവർ
ഫസ്റ്റ് ഡോസ് 2,98,962
സെക്കൻ്റ് ഡോസ് 35,342
ആകെ
ഫസ്റ്റ് ഡോസ് 5,70098
സെക്കൻ്റ്ഡോസ് 1,00,291