Header 1 vadesheri (working)

തൃശൂരിൽ പിടി കൂടിയത് ഏറ്റവും വലിയ ലഹരി കടത്ത്

Above Post Pazhidam (working)

തൃശൂര്‍: തൃശ്ശൂർ സിറ്റി ലഹരിവിരുദ്ധ സ്കോഡും, വെസ്റ്റ് പൊലീസും ചേർന്ന് കണ്ടെത്തിയത് സമീപക കാലത്തെ ഏറ്റവും വലിയ ലഹരി കടത്ത്. 330 ഗ്രാം എംഡിഎംഎയുമായി രണ്ട് പേരാണ് അറസ്റ്റിലായത്. തൃശ്ശൂർ സിറ്റി പൊലീസ് കമ്മീഷണർ അങ്കിത് അശോകന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ആഢംബര കാറിൽ സഞ്ചരിക്കുകയായിരുന്ന കാസർഗോഡ് കീഴൂർ കല്ലട്ട സ്വദേശി നജീബ് 44, ഗുരുവായൂർ അരിയന്നൂർ താമരശ്ശേരി  ജിനീഷ് 34 എന്നിവരെയാണ് പുഴക്കൽ പാടത്തുനിന്നും പിടികൂടിയത്. 

First Paragraph Rugmini Regency (working)

പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. മുൻപും പലതവണ ബെംഗളൂരുവിൽ നിന്ന് മയക്കുമരുന്ന് കാറിൽ കൊണ്ടുവന്നിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് ഇത്രയ്ക്ക് അധികം രാസലഹരി കടത്തുന്നത്. പ്രധാനമായും കുന്നംകുളം, ഗുരുവായൂർ, ചാവക്കാട് മേഖലകളിൽ വിൽപന ലക്ഷ്യമിട്ടായിരുന്നു കടത്ത്. കാസർഗോഡ് സ്വദേശിയായ നജീബ് ദുബായിലെ അത്തർ ബിസിനസും മലേഷ്യയിലെ ഹോട്ടൽ ബിസിനസും പരാജയപ്പെട്ടതിനെ തുടർന്ന് എളുപ്പം ലാഭം ഉണ്ടാക്കുന്നതിലേക്ക് വേണ്ടിയാണ് ലഹരി ബിസിനസ്സിലേക്ക് ഇറങ്ങിയത്.

10 ദിവസം മുൻപ് ലഹരിവിരുദ്ധ സ്കോഡ് 42 ഗ്രാം എംഡിഎംഎ പിടികൂടിയിരുന്നു സ്കൂൾ തുറക്കുന്ന സമയമായതിനാൽ ഇനിയും ഇതുപോലെത്തെ പരിശോധനകൾ ഉണ്ടായിരിക്കുമെന്ന് പൊലീസ് അറിയിച്ചു. കേരളത്തിൽ സമീപകാലത്ത് ഉണ്ടായ ഏറ്റവും വലിയ രാസലഹരി വേട്ടയാണിത്. 

Second Paragraph  Amabdi Hadicrafts (working)

“അന്വേഷണസംഘത്തിൽ വെസ്റ്റ് സ്റ്റേഷൻ എസ് ഐ വിവേക്  വി, സിറ്റി ലഹരി വിരുദ്ധ സ്കോഡ് എസ് ഐ മാരായ സുവ്രതകുമാർ എൻ ജി, ഗോപാലകൃഷ്ണൻ കെ, രാകേഷ് പി, എസ് ഐ മാരായ ജീവൻ ടിവി, ടോണി പി,സിപിഓ മാരായ ആഷിഷ് കെ കെ, ശരത് എസ്, വിപിൻ എന്നിവർ ഉണ്ടായിരന്നു