തൃശ്ശൂരിൽ 941 പേര്‍ക്ക് കൂടി കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.30%

Above Post Pazhidam (working)

Poonthanam

തൃശ്ശൂര്‍: ജില്ലയിൽ ഞായാറാഴ്ച്ച 941 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1158 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8,897 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 116 പേര്‍ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,69,671 ആണ്. 2,59,150 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.30% ആണ്.

Vasudev Inn
  ജില്ലയിൽ  ഞായാറാഴ്ച്ച സമ്പര്‍ക്കം വഴി 937 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 03 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, ഉറവിടം അറിയാത്ത 01 ആള്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 70 പുരുഷന്‍മാരും 80 സ്ത്രീകളും പത്ത് വയസ്സിനു താഴെ 42 ആണ്‍കുട്ടികളും 35 പെണ്‍കുട്ടികളുമുണ്ട്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവര്‍ –

First Paragraph Jitesh panikar (working)

തൃശ്ശൂര്‍ ഗവ. മെഡിക്കൽ കോളേജിൽ – 154
വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളിൽ – 717
സര്‍ക്കാര്‍ ആശുപത്രികളിൽ – 275
സ്വകാര്യ ആശുപത്രികളിൽ – 331
വിവിധ ഡോമിസിലിയറി കെയര്‍ സെന്‍ററുകളിൽ – 683

Rugmani 700-200

കൂടാതെ 5,796 പേര്‍ വീടുകളിലും ചികിത്സയിൽ കഴിയുന്നുണ്ട്.
1,305 പേര്‍ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 232 പേര്‍ ആശുപത്രിയിലും 1073 പേര്‍ വീടുകളിലുമാണ്.

9,138 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതി 7,053 പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 1,973 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 112 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 19,92,643 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

ജില്ലയിൽ ഇതുവരെ കോവിഡ് 19 വാക്സിന്‍ സ്വീകരിച്ചവര്‍

വിഭാഗം – ഫസ്റ്റ് ഡോസ് – സെക്കന്‍റ് ഡോസ്

ആരോഗ്യപ്രവര്‍ത്തകര്‍ – 47,076 – 40,110
മുന്നണി പോരാളികള്‍ – 37,963 – 25,210
18-44 വയസ്സിന് ഇടയിലുളളവര്‍ – 1,23,705 – 841
45 വയസ്സിന് മുകളിലുളളവര്‍ – 6,88,677 – 1,83,601
ആകെ _ 8,97,421 – 2,49,762