തൃശൂരിൽ 1319 പേര്‍ക്ക് കൂടി കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.92%

Above Post Pazhidam (working)

തൃശൂര്‍ ജില്ലയില്‍ ശനിയാഴ്ച്ച 1319 പേര്‍ക്ക് കൂടി കോവിഡ്-19
സ്ഥിരീകരിച്ചു; 1263 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി
ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 10,196 ആണ്. തൃശൂര്‍ സ്വദേശികളായ 85
പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ്
സ്ഥിരീകരിച്ചവരുടെ എണ്ണം 2,52,868 ആണ്. 2,41,198 പേരെയാണ് ആകെ രോഗ
മുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.92%
ആണ്.

Poonthanam

ജില്ലയില്‍ ശനിയാഴ്ച്ച സമ്പര്‍ക്കം വഴി 1305 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 07 ആള്‍ക്കും, 06 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും,
കൂടാതെ ഉറവിടം അറിയാത്ത 01 ആള്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

Vasudev Inn

രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 81 പുരുഷന്‍മാരും 113 സ്ത്രീക
ളും പത്ത് വയസ്സിനു താഴെ 71 ആണ്‍കുട്ടികളും 43 പെണ്‍കുട്ടികളുമുണ്ട്.

രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ –

First Paragraph Jitesh panikar (working)

തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ – 193
വിവിധ കോവിഡ് ഫസ്റ്റ ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍- 707
സര്‍ക്കാര്‍ ആശുപത്രികളില്‍ – 295
സ്വകാര്യ ആശുപത്രികളില്‍ – 354
വിവിധ ഡോമിസിലിയറി കെയര്‍ സെന്ററുകളില്‍ – 1185
കൂടാതെ 6,143 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്.
1314 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 298 പേര്‍
ആശുപത്രിയിലും 1016 പേര്‍ വീടുകളിലുമാണ്.

Rugmani 700-200

9,477 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 5,213 പേര്‍ക്ക് ആന്റിജന്‍
പരിശോധനയും, 4,050 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 214 പേര്‍ക്ക്
ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ
18,54,642 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

ജില്ലയില്‍ ഇതുവരെ കോവിഡ് 19 വാക്‌സിന്‍ സ്വീകരിച്ചവര്‍

വിഭാഗം ഫസ്റ്റ് ഡോസ് – സെക്കന്റ് ഡോസ്

ആരോഗ്യപ്രവര്‍ത്തകര്‍ 46,552 – 38,952
മുന്നണി പോരാളികള്‍ 37,581 – 24,268
45 വയസ്സിന് മുകളിലുളളവര്‍ 6,15,502 – 1,19,736
18-44 വയസ്സിന് ഇടയിലുളളവര്‍ 79,055 – 335
ആകെ 7,78,690 – 1,83,291