തൃശ്ശൂരിൽ 1240 പേര്‍ക്ക് കൂടി കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി 10.78%

Above Post Pazhidam (working)

തൃശ്ശൂര്‍ : ജില്ലയില്‍ ഞായറാഴ്ച്ച 1240 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1528 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 8,582 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 112 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,78,767 ആണ്. 2,68,520 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.78% ആണ്.

Poonthanam
  ജില്ലയില്‍ ഞായറാഴ്ച്ച  സമ്പര്‍ക്കം വഴി 1,230 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 07 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, ഉറവിടം അറിയാത്ത 03 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 82 പുരുഷന്‍മാരും 193 സ്ത്രീകളും പത്ത് വയസ്സിനു താഴെ 40 ആണ്‍കുട്ടികളും 53 പെണ്‍കുട്ടികളുമുണ്ട്.

Vasudev Inn

രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ –

  1. തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ – 128
  2. വിവിധ കോവിഡ് ഫസ്റ്റ ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളില്‍- 544
  3. സര്‍ക്കാര്‍ ആശുപത്രികളില്‍ – 301
  4. സ്വകാര്യ ആശുപത്രികളില്‍ – 320
  5. വിവിധ ഡോമിസിലിയറി കെയര്‍ സെന്‍ററുകളില്‍ – 650
First Paragraph Jitesh panikar (working)
Rugmani 700-200

കൂടാതെ 5,399 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്.
1,446 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 227 പേര്‍ ആശുപത്രിയിലും 1,219 പേര്‍ വീടുകളിലുമാണ്.

11,506 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 6,159 പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 5,209 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 138 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 20,81,737 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

അളഗപ്പനഗര്‍, കുട്ടനെല്ലൂര്‍, എടവിലങ്ങ്, മറ്റത്തൂര്‍, കോടശ്ശേരി, പുന്നയൂര്‍ക്കുളം, വലപ്പാട് എന്നിവിടങ്ങളില്‍ നാളെ (05) മൊബൈല്‍ ടെസ്റ്റിംഗ് ലാബുകള്‍ കോവിഡ്-19 ടെസ്റ്റുകള്‍ സൗജന്യമായി ചെയ്യുന്നതാണ്. പൊതുജനങ്ങള്‍ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തേണ്ടണ്‍താണ്.
ജില്ലയില്‍ ഇതുവരെ കോവിഡ് 19 വാക്സിന്‍ സ്വീകരിച്ചവര്‍

വിഭാഗം ഫസ്റ്റ് ഡോസ് സെക്കന്‍റ് ഡോസ്

  1. ആരോഗ്യപ്രവര്‍ത്തകര്‍ 47,623 40,721
  2. മുന്നണി പോരാളികള്‍ 38,333 26,198
  3. 18-44 വയസ്സിന് ഇടയിലുളളവര്‍ 1,35,228 7,843
  4. 45 വയസ്സിന് മുകളിലുളളവര്‍ 7,07,225 2,37,999
    ആകെ 9,28,409 3,12,761