Header 1 vadesheri (working)

തൃശ്ശൂരിൽ 1092 പേർക്ക് കൂടി കോവിഡ്, ടി പി ആർ 12.90%

Above Post Pazhidam (working)

First Paragraph Rugmini Regency (working)

തൃശ്ശൂർ: ജില്ലയിൽ തിങ്കളാഴ്ച്ച 1092 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1222 പേർ രോഗമുക്തരായി . ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8,943 ആണ്. തൃശ്ശൂർ സ്വദേശികളായ 121 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,89,627 ആണ്. 2,78,953 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.90% ആണ്.

  ജില്ലയിൽ തിങ്കളാഴ്ച്ച സമ്പർക്കം വഴി 1,085 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 02 ആരോഗ്യ പ്രവർത്തകർക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 03 പേർക്കും,  ഉറവിടം അറിയാത്ത 02 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 72 പുരുഷൻമാരും 73 സ്ത്രീകളും പത്ത് വയസ്സിനു താഴെ 42 ആൺകുട്ടികളും 40 പെൺകുട്ടികളുമുണ്ട്.

Second Paragraph  Amabdi Hadicrafts (working)

രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവർ –

  1. തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിൽ – 162
  2. വിവിധ കോവിഡ് ഫസ്റ്റ ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ- 558
  3. സർക്കാർ ആശുപത്രികളിൽ – 256
  4. സ്വകാര്യ ആശുപത്രികളിൽ – 350
  5. വിവിധ ഡോമിസിലിയറി കെയർ സെന്ററുകളിൽ – 779

കൂടാതെ 5,746 പേർ വീടുകളിലും ചികിത്സയിൽ കഴിയുന്നുണ്ട്.
1,318 പേർ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 263 പേർ ആശുപത്രിയിലും 1,055 പേർ വീടുകളിലുമാണ്.

8,466 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 4,112 പേർക്ക് ആന്റിജൻ പരിശോധനയും, 4,203 പേർക്ക് ആർടി-പിസിആർ പരിശോധനയും, 151 പേർക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 21,77,692 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

വരവൂർ, നടത്തറ, കക്കാട് എന്നിവിടങ്ങളിൽ നാളെ (13) മൊബൈൽ ടെസ്റ്റിംഗ് ലാബുകൾ കോവിഡ്-19 ടെസ്റ്റുകൾ സൗജന്യമായി ചെയ്യുന്നതാണ്. പൊതുജനങ്ങൾ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്. ജില്ലയിൽ ഇതുവരെ കോവിഡ് 19 വാക്‌സിൻ സ്വീകരിച്ചവർ വിഭാഗം ഫസ്റ്റ് ഡോസ് സെക്കന്റ് ഡോസ്

  1. ആരോഗ്യപ്രവർത്തകർ 48,112 41,162
  2. മുന്നണി പോരാളികൾ 38,945 26,698
  3. 18-44 വയസ്സിന് ഇടയിലുളളവർ 1,49,425 14,706
  4. 45 വയസ്സിന് മുകളിലുളളവർ 7,38,331 2,80,531
    ആകെ 9,74,813 3,63,097