Madhavam header
Above Pot

ഗുരുവായൂരപ്പന്റെ സ്വർണ ലോക്കറ്റ് വിറ്റ വകയിൽ ലക്ഷങ്ങൾ കാണാനില്ല

ഗുരുവായൂർ : ഗുരുവായൂരപ്പന്റെ സ്വർണ ലോക്കറ്റ് വിറ്റ വകയിൽ ലക്ഷങ്ങൾ കാണാനില്ല .ഗുരുവായൂരപ്പന്റെ സ്വർണ വെള്ളി ലോക്കറ്റുകൾ വിറ്റ വകയിൽ 25 ലക്ഷത്തോളം രൂപയുടെ കാണാനില്ലെന്ന് ആക്ഷേപം ദേവസ്വത്തിലെ ഇന്റേണൽ ഓഡിറ്റ് വിഭാഗമാണ് തട്ടിപ്പ് കണ്ടെത്തിയത് . ദിവസവും ദേവസ്വത്തിൽ വിൽക്കുന്ന സ്വർണ .വെള്ളി ലോക്കറ്റുകളുടെ പണം പഞ്ചാബ് നാഷണൽ ബാങ്കിലെ ജീവനക്കാർ വന്ന് കൊണ്ട് പോകുകയാണ് പതിവ് .ദിവസവും ഉച്ചക്ക് വന്ന് തലേനാൾ ഉച്ചമുതൽ വിറ്റ ലോക്കറ്റുകളുടെ പണമാണ് ബാങ്കിലേക്ക് അടക്കാൻ കൊണ്ട് പോകുക ,എന്നാൽ 2019- 20 വർഷത്തിൽ കൊണ്ടുപോയ പണത്തിൽ 25 ലക്ഷം രൂപയുടെ കുറവാണ് ദേവസ്വം അക്കൗണ്ടിൽ വരവ് വെച്ചിട്ടുള്ളത് എന്നാണ് ദേവസ്വം ഓഫിസിൽ നിന്നും ലഭിക്കുന്ന വിവരം .

Astrologer

എന്നാൽ പണം നഷ്ടപ്പെട്ട വിവരം തന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന് ദേവസ്വം അഡ്മിനി സ്ട്രെറ്റർ ബ്രിജാ കുമാരി പറഞ്ഞു .അതെ സമയം സ്വർണ , വെള്ളി ലോക്കറ്റുകളുടെ പണം വരവ് വെച്ചതിലെ പിശകാണെന്നും അത് പരിശോധിക്കുകയാണെന്നും പഞ്ചാബ് നാഷണൽ ബാങ്ക് മാനേജർ പറഞ്ഞു . പിശക് നടന്ന വിവരം ബാങ്ക് മാനേജർ സമ്മതിക്കുന്നണ്ടെങ്കിലും ദേവസ്വം അഡ്‌മിനിറ്റ്രേറ്റർ സമ്മതിക്കുന്നില്ല ഗുരുവായുരപ്പന്റെ സ്വത്ത് വകകൾ സംരക്ഷിക്കാനാണ് ദേവസ്വത്തിൽ നിന്നും വൻ തുക ശമ്പളം നൽകി അഡ്മിനിസ്ട്രേറ്ററെ നിയമിക്കുന്നത് . അതിൽ അവർ തികഞ്ഞ പരാജയമാണ് എന്നാണ് ഭക്തർക്ക് ഇപ്പോൾ ബോധ്യപ്പെടുന്നത് 1500 കോടി രൂപ യാണ് വിവിധ ബാങ്കുകളിലായി ഗുരുവായൂർ ദേവസ്വത്തിന് സ്ഥിര നിക്ഷേപമുള്ളത് ..

Vadasheri Footer