Header 1 vadesheri (working)

ലോകസഭാ തിരഞ്ഞെടുപ്പ് , തൃശൂരിലെ കോൺഗ്രസ് സ്ഥാനാർഥി നിർണയം പ്രതിസന്ധിയിൽ

Above Post Pazhidam (working)

തൃശൂർ : തൃശ്ശൂർ ജില്ലയിൽ പെടുന്ന തൃശൂർ ,ചാലക്കുടി എന്നീ രണ്ടു ലോക സഭ സീറ്റുകളിലെ സ്ഥാനാർത്ഥികളെ വച്ച് മാറിയതിനെ തുടർന്ന് കഴിഞ്ഞ തവണ രണ്ടു മണ്ഡലങ്ങളിലും കോൺഗ്രസ് കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത് .അത് കൊണ്ട് സ്ഥാനാർഥി നിർണയത്തിൽ അഖിലേന്ത്യ കോൺഗ്രസ് നേതൃത്വം വളരെ സൂക്ഷ്മ തലത്തിൽ വരെ ഇടപെടലുകൾ നടത്തുമെന്നറിയുന്നു .സിറ്റിംഗ് എം പി മാരായിരുന്ന പി സി ചാക്കോയെയും ,കെ പി ധനപാലനെയും പരസ്പരം മാറ്റിയതോടെയാണ് ഇരു സീറ്റുകളും നഷ്ടപ്പെട്ടത് .

First Paragraph Rugmini Regency (working)

തുടർന്ന് നടന്ന നിയമ സഭ തിരഞ്ഞെപ്പിൽ ജില്ലയിൽ കോൺഗ്രസ് തകർന്നടിയുകയായിരുന്നു . തൃശ്ശൂർ ലോക സഭ മണ്ഡലത്തിൽ പല പ്രഗല്ഭർ മത്സരിച്ചിട്ടുണ്ടെങ്കിലും ചില പ്രത്യേക സമുദായത്തിൽ പെട്ട കോൺഗ്രസ് സ്ഥാനാർത്ഥികൾ മാത്രമാണ് വിജയിച്ചിട്ടുള്ളത് . .അത് കൊണ്ട് ആസന്നമായ ലോക സഭ തിരഞ്ഞെടുപ്പിൽ സാമുദായിക സമവാക്യത്തിന് എ ഐ സി സി മുഖ്യ പരിഗണനയാണ് നൽകുന്നത് . തൃശ്ശൂരിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് യുവ തുർക്കികൾക്ക് വേണ്ടിയുള്ള അന്വേഷണത്തിൽ കെ പി സി അംഗം സി ഐ സെബാസ്റ്റ്യനാണ് മുൻഗണന ലിസ്റ്റിൽ ഉള്ളതെന്നറിയുന്നു .

കോളേജ് യൂണിയൻ ചെയർമാൻ ,യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ ,കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി .കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് ,പത്തു വർഷം യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ,14 വർഷം ഡി സി സി സെക്രട്ടറി , ജില്ലാ സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള സെബാസ്റ്റ്യൻറെ സീനിയോറിറ്റിയും ഗുണകരമാകുമെന്നാണ് സൂചന .ഇന്ത്യയിലെ സി പി ഐയുടെ ഏക അംഗം വിജയിച്ച തൃശ്ശൂർ മണ്ഡലം തിരിച്ചു പിടിച്ചാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് അത് നൽകുന്ന ഊർജം നിസാരമാകില്ല

Second Paragraph  Amabdi Hadicrafts (working)