തൃശ്ശൂരിലെ പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ
തൃശൂര്‍ : കോവിഡ്-19 രോഗവ്യാപനം തടയുന്നതിനായി സെപ്റ്റംബർ 13 ഞായറാഴ്ച ജില്ലാ കളക്ടർ പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ പ്രഖ്യാപിച്ചു. എറിയാട് ഗ്രാമപഞ്ചായത്ത് വാർഡ് 13, 14, 15, 16, 17, 18, 19 വാർഡുകൾ (എഫ്.എച്ച്.സി മാടവനക്ക് കീഴിലെ) ട്രിപ്പിൾ ലോക്ക് ഡൗണിൽനിന്ന് കണ്ടെയിൻമെൻറ് സോണാക്കി മാറ്റുന്നു, വടക്കാഞ്ചേരി നഗരസഭ ഡിവിഷൻ 23 (മംഗലം കുരിശുപള്ളി ഭാഗം 1 മുതൽ 60 വരെയുള്ള വീടുകൾ), പറപ്പൂക്കര ഗ്രാമപഞ്ചായത്ത് വാർഡ് 14 (പഞ്ചായത്ത് കിണർ മുതൽ പടിഞ്ഞാറേ ഭാഗം 14ാം വാർഡ് അവസാനിക്കുന്നത് വരെയുള്ള പ്രദേശം), കൊടകര ഗ്രാമപഞ്ചായത്ത് വാർഡ് 2 (കാവുംതറ മനവഴി മുതൽ കാവുംതറ യുവരശ്മി ക്ലബ് വരെ), പറപ്പൂക്കര ഗ്രാമപഞ്ചായത്ത് വാർഡ് 8.
രോഗവ്യാപന സാധ്യത കുറഞ്ഞതിനാൽ കണ്ടെയ്ൻമെൻറ് സോണിൽനിന്ന് ഒഴിവാക്കിയ പ്രദേശങ്ങൾ: വടക്കാഞ്ചേരി നഗരസഭ ഡിവിഷൻ 27, 30, എളവള്ളി ഗ്രാമപഞ്ചായത്ത് വാർഡ് 13, പോർക്കുളം ഗ്രാമപഞ്ചായത്ത് വാർഡ് 3, വെള്ളാങ്കല്ലൂർ ഗ്രാമപഞ്ചായത്ത് വാർഡ് 13, 14, 15, ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് വാർഡ് 7, ആളൂർ ഗ്രാമപഞ്ചായത്ത് വാർഡ് 15, വാടാനപ്പിള്ളി ഗ്രാമപഞ്ചായത്ത് വാർഡ് 5.