Above Pot

തൃശൂരിൽ കെഎസ്ആര്‍ടിസി ബോണ്ട് സര്‍വ്വീസിന് തുടക്കമായി

തൃശൂര്‍:കെ എസ് ആര്‍ ടി സിയുടെ ജില്ലയിലെ ആദ്യ ബോണ്ട് സര്‍വ്വീസിന്റെ ഫ്‌ലാഗ് ഓഫ് അയ്യന്തോള്‍ സിവില്‍ സ്റ്റേഷന്‍ പരിസരത്ത് ഗവ ചീഫ് വിപ്പ് അഡ്വ കെ രാജന്‍ നിര്‍വ്വഹിച്ചു. ജില്ലാ കലക്ടര്‍ എസ് ഷാനവാസ് അധ്യക്ഷത വഹിച്ചു. അയ്യന്തോള്‍ കലക്ടറേറ്റില്‍ നിന്നും തൃപ്രയാര്‍ വഴി കൊടുങ്ങല്ലൂര്‍ വരെ പോകുന്ന ബോണ്ട് ഒന്ന് സര്‍വ്വീസിനാണ് തുടക്കമായത്. ഈ ബസ് രാവിലെ 8.40 ന് കൊടുങ്ങല്ലൂരില്‍ നിന്നും പുറപ്പെട്ട് 9.50 ന് അയ്യന്തോളില്‍ എത്തും അവിടെ നിന്നും ചെമ്പുക്കാവ് മിനി സിവില്‍ സ്റ്റേഷന്‍ വരെയും സര്‍വീസ് നടത്തും. വെകീട്ട് 5.10 ന് തിരിക്കുന്ന ബസ് 6.30 ന് കൊടുങ്ങല്ലൂരില്‍ തിരിച്ചെത്തും.

First Paragraph  728-90

ബോണ്ട് രണ്ട് സര്‍വീസ് ഒക്ടോബര്‍ 23ന് ചാലക്കുടി തൃശൂര്‍ റൂട്ടില്‍ സര്‍വ്വീസ് ആരംഭിക്കും. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും, സ്വകാര്യ മേഖലയിലും മറ്റും സ്ഥിരമായി ജോലിക്ക് പോകുന്നവരെയും ഉദ്ദേശിച്ചാണ് കെഎസ്ആര്‍ടിസി ‘ബോണ്ട്’ (ബസ് ഓണ്‍ ഡിമാന്‍ഡ്)പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ഈ സര്‍വ്വീസുകള്‍ക്ക് പുറമെ തൃശൂരില്‍ നിന്നും ഇരിങ്ങാലക്കുട വഴി കൊടുങ്ങല്ലൂരിലേക്കും മാള, ഷൊര്‍ണൂര്‍, എറണാകുളം, കോഴിക്കോട്, പാലക്കാട് തുടങ്ങിയ സ്ഥലങ്ങളിലേക്കും സര്‍വ്വീസ് ആരംഭിക്കും.

Second Paragraph (saravana bhavan

ഈ സൗകര്യം ഉപയോഗിക്കുന്ന യാത്രക്കാര്‍ക്ക് അവരുടെ ഇരുചക്രവാഹനങ്ങള്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനില്‍ സുരക്ഷിതമായി പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. ഡിപ്പോയില്‍നിന്ന് ഈ സര്‍വീസുകളില്‍ യാത്ര ചെയ്യുന്നതിനായി 20, 25 ദിവസങ്ങളിലേക്ക് ഉള്ള പണം മുന്‍കൂറായി അടച്ച് ബോണ്ട് ടിക്കറ്റുകള്‍ മുന്‍കൂട്ടി കൈപ്പറ്റാം. സാധാരണയിലും കുറഞ്ഞ നിരക്കിലാണ് കൂപ്പണ്‍ നല്‍കുന്നത്. ഇതിനുള്ള രജിസ്‌ട്രേഷന്‍ തൃശൂര്‍ യൂണിറ്റില്‍ ലഭ്യമാണ്. ചടങ്ങില്‍ ഡി ടി ഓ കെ ടി സെബി, കെ എസ് ആര്‍ ടി സി ബോണ്ട് കോഓര്‍ഡിനേറ്റര്‍ കെ എ നാരായണന്‍, ഹുസൂര്‍ ശിരസ്‌തേദര്‍ പ്രാണ്‍ സിംഗ് തുടങ്ങിയവര്‍ പങ്കെടുത്തു. ബുക്കിംങ് നമ്പറുകള്‍ : 9037790280, 9495099909